പിസിനാക്ക് പ്രമോഷണൽ മീറ്റിംഗും സംഗീത സായാഹ്നവും ടൊറോന്റോയിൽ

ടൊറോന്റോ: നോർത്ത് അമേരിക്കൻ മലയാളികളുടെ ആത്മീയ കൂട്ടായ്മയായ പിസിനാക്കിന്റെ പ്രമോഷണൽ മീറ്റിംഗും സംഗീത സായാഹ്നവും ടൊറോന്റോയിൽ ഡിസംബർ 7 ശനിയാഴ്ച്ച (നാളെ) 3.30 മുതൽ നടത്തപ്പെടുന്നു.

സയോൺ ഗോസ്പൽ അസംബ്ലി #20-244 Brockport Etobicoke വെച്ച് നടത്തപ്പെടുന്ന ഈ സമ്മേളനത്തിൽ വിവിധ സഭകളിൽ നിന്ന് സംഗീത ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്.

പിസിനാക്ക് കാനഡ പ്രതിനിധിയായി ബ്രദർ ബ്ലസൻ ബെന്നിയും യുത്ത് പ്രതിനിധിയായി ജോർജി ഫ്രെഡിയും സഹോദരിമാരുടെ പ്രതിനിധിയായി സിസ്റ്റർ ഗ്രേസി തോമസ്സും സേവനമനുഷ്ഠിക്കുന്നു.

2020 പിസിനാക്ക് സമ്മേളനം ജൂലൈ മാസം 2 മുതൽ 5 വരെ പെൻസിൽവാനിയയിലെ ലാൻകാസ്റ്ററിൽ നടത്തപ്പെടുന്നു.

നാഷണൽ കൺവീനർ പാസ്റ്റർ റോബി മാത്യു, നാഷണൽ സെക്രട്ടറി ബ്രദർ സാമുവേൽ യോഹന്നാൻ, നാഷണൽ ട്രെഷറർ ബ്രദർ വിൽസൻ തരകൻ, നാഷണൽ യുത്ത് കോർഡിനേറ്റർ ബ്രദർ ഫിന്നി ഫിലിപ്പ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ സോഫി വർഗ്ഗീസ് തുടങ്ങിയവർ ടെറോന്റോയിൽ നടക്കുന്ന പ്രമോഷണൽ മീറ്റിംഗിൽ പങ്കെടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.