കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ – ദേശീയ ന്യൂനപക്ഷ ദിനാചരണം; വേൾഡ് ക്രിസ്ത്യൻ കൗൺസിൽ പ്രത്യേക ക്ഷണിതാക്കൾ

തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ന്യൂനപക്ഷ ദിനാചരണ യോഗത്തിൽ വേൾഡ് ക്രിസ്ത്യൻ കൗൺസിൽ പ്രത്യേക ക്ഷണിതാക്കൾ. ഡിസംബർ 18 ബുധനാഴ്ച്ച വൈകിട്ട് 5 മണിക്ക് തിരുവന്തപുരം ടാഗോർ തീയറ്ററിൽ വച്ച് നടക്കുന്ന സമ്മേളനം ബഹു: കേരളാ സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം നിർവ്വഹിക്കും. ബഹു. കേരള ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രീ ഡോ. കെ.റ്റി ജലീൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ശ്രീ. അഡ്വ. പി.കെ ഹനീഫ മുഖ്യ സാന്നിദ്ധ്യമായിരിക്കും. ക്രിസ്ത്യൻ വിഭാഗം ഉൾപ്പെടെ വിവിധ ന്യൂനപക്ഷ സമുദായങ്ങളെ പ്രതിനിധീകരിച്ച് നേതാക്കൾ പങ്കെടുക്കും.

പെന്തക്കോസ്ത് വിഭാഗത്തിൽ നിന്നും വിവിധ സഭാ പ്രതിനിധികൾക്കും നേതൃത്വത്തിനും ഒപ്പം വേൾഡ്‌ ക്രിസ്ത്യൻ കൗൺസിൽ നാഷണൽ, സ്റ്റേറ്റ്, ജില്ല ഭാരവാഹികൾ പങ്കെടുക്കുന്നു. കമ്മീഷൻ ചെയർമാന്റെ മേൽനോട്ടത്തിൽ കമ്മീഷൻ അംഗങ്ങളും ചേർന്ന് വിപുലമായ ക്രിമകരണങ്ങളാണ് നടത്തി വരുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കുവേണ്ടി അവകാശങ്ങൾ നേടിയെടുക്കാനും, പെന്തക്കോസ്ത് സമൂഹത്തിന്റെ ഉന്നമനവും സംരക്ഷണവും ഉറപ്പുവരുത്താനും വേൾഡ് ക്രിസ്ത്യയൻ കൗൺസിൽ ന്യൂനപക്ഷങ്ങളോടൊപ്പം പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading