കവിത: ശമര്യയിൻ സ്ഥാനപതി | പാ.പ്രവീണ പ്രചോദന

പാപഭൂമിയിൽ പാവനനാം കർത്താവെഴുന്നള്ളി
കതിരവൻ കൺമറയുവതിനു മുന്നവേ
ക്ഷീണിതനായവനിരുന്നാവുറകിനരികിലായി
ദാഹിച്ചു ശിരസ്സുയർത്തി നോക്കവേ
വരുന്നു മന്ദം മന്ദമായി ഒഴിഞ്ഞ കുടവുമായി
ശമര്യയിൻ നാരിയായവൾ ഏകയായ്

post watermark60x60

ലോകരക്ഷകൻ ചോദിച്ചു ദാഹജലം
ആശചര്യപ്പെട്ടിട്ടവൾ ക്ഷണത്തിൽ മൊഴിഞ്ഞു
സമ്പർക്കത്തിനു അതിർ വരമ്പുണ്ടെന്നറിഞ്ഞിട്ടും
എന്നോടെങ്ങനെ നീ ദാഹജലം ചോദിപ്പൂ?
ഈശോ അരുളിനാൻ ഞാനാരെന്നും
നീ ദൈവത്തിൻ ദാനമെന്നും അറിഞ്ഞെങ്കിലോ
ദാഹജലമല്ല ജീവജലമാവൻ നൽകുകില്ലയോ?

പാത്രം കയ്യിലില്ലാ നാഥനെ
സാമാന്യബുദ്ധിയിലാരാഞ്ഞറിഞ്ഞവൾ
ചോദ്യാവലികൾ തൻ ചെപ്പു തുറന്നപ്പോൾ
യാഥാർതഥ്യമെന്തെന്നു നാഥനുരച്ചു.
യീ കാണും ഉറവയിൻ ജലപാനം ചെയ്കിലും
ദാഹം ശമിക്കാതെ കുടിച്ചിട്ടും കുടിച്ചീടുമേവരും.

Download Our Android App | iOS App

ജീവജലത്തിൻ മൂല്യമറിഞ്ഞവൾ ചോദിപ്പൂ
ജീവജലം ദാഹിച്ചിരിക്കും ഗുരുവിനോടെന്നവണ്ണം
ഗുരുവിനെ ഗുരുവായറിഞ്ഞില്ലായെ ന്നുള്ളത്തിൽ
അറിഞ്ഞതാം ഗുരുവരനോ വെളിപ്പെട്ടു
പ്രവാചകനായി അവൾ തൻ മുമ്പിൽ.

സംശയഉള്ളം മാറിയവളായി അവൾ തൻ
ആത്മാവിൻ മണിവീണയിൽ ആരാധന മീട്ടി
മശിഹായെന്നാൽ ക്രിസ്തുവെന്നറിയുന്നു ഞാൻ
മശിഹായത്രെ നിന്നോടു സംഭാഷിക്കുന്നുവെന്നു ക്രിസ്തുവും
ചൊന്നമാത്രയിൽ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമാം
സത്യത്തിൻ പാതയാം ക്രിസ്തുവിൻ സാക്ഷ്യപാത്രമായി
തൻ സ്വന്തപട്ടണമാം ശമര്യയിൽ നിലകൊണ്ടവൾ
ക്രിസ്തുവിൻ സൗരഭയവാസന പരത്തും കുസുമമായി
ആയിരങ്ങളുടെ വീണ്ടെടുപ്പിൻ സ്ഥാനാപതിയായ്

പാ.പ്രവീണ പ്രചോദന

-ADVERTISEMENT-

You might also like