ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റ് പ്രവ൪ത്തനോദ്ഘാടനം നാളെ

അടിമാലി: ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റിന്റെ പ്രവ൪ത്തനോദ്ഘാടനവും, ഇടുക്കിയുടെ മണ്ണിൽ ദീർഘ നാളുകൾ സുവിശേഷം അറിയിച്ച് ഇപ്പോൾ പ്രായാധിക്യത്തിൽ ആയിരിക്കുന്ന മുതിർന്ന ദൈവദാസൻമാരെ ആദരിക്കുന്ന ചടങ്ങും ഡിസമ്പ൪ 1ാം തീയതി ഞായറാഴ്ച (നാളെ) വൈകിട്ട് 6 മണി മുതൽ 9 മണി വരെ ചർച്ച് ഓഫ് ഗോഡ് സഭാഹാൾ, ഇരുനൂ൪ ഏക്ക൪, അടിമാലിയിൽ വെച്ച് നടത്തപ്പെടുന്നു. ഉദ്ഘാടനം പാസ്റ്റർ ബ്ലസൻ മാത്യു ജനറൽ സെക്രട്ടറി നി൪വഹിക്കും. കേരള ചാപ്റ്റർ പ്രസിഡന്റ് ജിനു വ൪ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ കെ.ജെ. മാത്യു ജനറൽ സെക്രട്ടറി SIAG മുഖ്യ സന്ദേശം നല്കും. പ്രോജക്ട് ഡയറക്ടർ ജറ്റ്സൺ സണ്ണി, വൈസ് പ്രസിഡന്റ് ഡാർവിൻ എം. വിൽസൺ, സാമൂഹിക ക്ഷേമ വിഭാഗം ഡയറക്ട൪ ഡോക്ട൪ പീറ്റ൪ ജോയ്. അപ്പ൪ റൂം ഡയറക്ട൪ ഷോളി വ൪ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി പാസ്റ്റ൪ ജിബി൯ ഫിലിപ്പ്, മറ്റ് പ്രതിനിധികളും പങ്കെടുക്കുന്നു.

-ADVERTISEMENT-

You might also like