ആഗ്മ വാർഷിക സമ്മേളനവും, സാഹിത്യ പരിശീലനവും തിരുവല്ലായിൽ

ഷാജി ആലുവിള

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (AGWMMA) വാർഷിക കുടുംബസംഗമം തിരുവല്ലയിൽ നടക്കും. 2020 ജനുവരി 6 നു തിരുവല്ല മാടമുക്ക് ഏ. ജിയിൽ വെച്ചു നടക്കുന്ന യോഗത്തിൽ ആഗ്മയുടെ കേരള ചാപ്റ്റർ ഉൾപ്പെടെ കർണ്ണാടക, മഹാരാഷ്ട്ര, നോർത്ത് ഇന്ത്യ, വിദേശ രാജ്യങ്ങളായ യൂ. കെ, യൂ.എ. ഇ., യൂ. എസ്. എ. എന്നീ ചാപ്റ്ററുകളിൽ നിന്നുള്ള ഭാരവാഹികളും സാഹിത്യകാരന്മാരും പങ്കെടുക്കും.

ഏഴുത്തുകാരുടെ സാഹിത്യമേന്മയെ വളർത്തി എടുക്കുന്നതിനായി പരിശീലന ക്ലാസുകളും ഉണ്ടായിരിക്കും. പ്രഗത്ഭരായ മാധ്യമ പ്രവർത്തകർ നൂറോളം വരുന്ന പ്രവർത്തകർക്ക് ക്ലാസുകൾ എടുക്കും. ആരാധനാ, വചന ധ്യാനം, അനുഭവങ്ങൾ പങ്കുവെക്കൽ, തുടങ്ങി വാർഷിക റിപ്പോർട്ടുകൾ ഉൾപ്പടെയുള്ള പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു.
ലോകമെമ്പാടുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് മലയാളി ക്രിസ്തീയ സാഹിത്യ രചയിതാക്കളുടെയും മീഡിയാ പ്രവർത്തകരെയും ഉൾപ്പെടുത്തി കൊണ്ട് രണ്ടു വർഷം മുൻപ് പുനലൂർ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ആഗ്മയുടെ അടുത്ത പ്രവർത്തന ഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അന്ന് നടക്കും.

ക്രൈസ്തവ സാഹിത്യ രംഗത്ത് അമൂല്യ സംഭാവന നൽകിയ എഴുത്തുകാരെ പുരസ്ക്കാരം നൽകി ആദരിക്കുവാനും, കേരളത്തിലെ കഴിഞ്ഞു പോയ പ്രളയ ദുരന്തങ്ങളിൽ ദുരിതാശ്വാസമായി പ്രവർത്തിക്കുവാനും, ക്രൈസ്തവ എഴുത്തുപുര നടത്തിയ മെഡിക്കൽ ക്യാമ്പുകളിൽ അവർക്കൊപ്പം പങ്കാളികൾ ആകുവാനും ആഗമ്മയ്ക്കു ഇടയായി. ആഗ്മ വോയ്സ് എന്ന പ്രസിദ്ധീകരണം ആഗ്മയുടെ പ്രഥമ മാഗസിൻ ആണ്.

ഇപ്പോൾ പാസ്റ്റർമാരായ. ഡി. കുഞ്ഞുമോൻ ജനറൽ പ്രസിഡന്റായും, ഷാജി ആലുവിള, ജിനു മാത്യു (യൂ കെ.), ബിനോയ് ഫിലിപ്പ് കരുമാങ്കൽ (യൂ. എസ്. എ), വൈസ് പ്രസിഡന്റ് മാരായും, പോൾ മാള സെക്രട്ടറിയായും, ജോർജ്ജ് കുട്ടി, സജി ചെറിയാൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരയും, ജിനു വർഗ്ഗീസ് (പത്തനാപുരം) ട്രഷാർ ആയും പ്രവർത്തിക്കുന്നു. എക്സിക്യൂട്ടിവ് അംഗങ്ങളായി പാസ്റ്റർമാരായ ബാബു ജോർജ്ജ് (പത്താനാപരം), ജോൺ ഏബ്രഹാം, മോൻസി. കെ. വർഗീസ്സ്‌ (മഹാരാഷ്ട്ര) രാജു. സി. പി.(യൂ.പി.), ഷാജൻ ജോൺ ഇടക്കാട് ( ജാർഖണ്ഡ്), സാം ഇളമ്പൽ, ഏബ്രഹാം കെ.കെ എന്നിവരും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.