ഡോ. ബ്ലെസ്സൺ മേമനയും ലോഡ്സൺ ആൻറണിയും നയിക്കുന്ന സംഗീതസന്ധ്യ കോട്ടയത്ത്

കോട്ടയം: കോട്ടയത്തെ പെന്തക്കോസ്ത് സഭകളും, ക്രിസ്ത്യൻ മ്യൂസിക് ക്ലബും ചേർന്നൊരുക്കുന്ന സംഗീതസന്ധ്യയും മിഷൻ ചലഞ്ചും ‘മ്യൂസിക് ആൻഡ് മിഷൻ’ എന്ന പേരിൽ ഡിസംബർ 1 വൈകുന്നേരം 5.30മുതൽ കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള ഐ.പി.സി സീയോൻ ടാബർനാക്കിളിൽ നടത്തപ്പെടുന്നു. ഉത്തരേന്ത്യൻ മണ്ണിൽ ക്രിസ്തുവിനായി ജീവൻ പണയപ്പെടുത്തി അത്യധ്വാനം ചെയ്യുന്ന ദൈവദാസന്മാരുടെയും സുവിശേഷ പ്രവർത്തകരുടെയും അനുഭവങ്ങൾ കോർത്തിണക്കിയ വളരെ വ്യത്യസ്തമായ സംഗീതവിരുന്നാണ് സംഘാകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ക്രിസ്തീയ സംഗീത ലോകത്തെ പ്രമുഖ വാർഷിപ്പ് ലീഡറുമ്മാരായ ഡോ. ബ്ലെസ്സൻ മേമന, പാസ്റ്റർ ലോഡ്‌സൻ ആന്റണി, പാസ്റ്റർ ജോസ് മേമന എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. ജീസൻ ജോർജ് സംഗീതം നിർവഹിക്കുന്നു.
വടക്കേന്ത്യയിൽ 36 വർഷമായി പതിനായിരത്തിലധികം ആത്മാക്കളെ നേടുകയും നൂറുകണക്കിന് സഭകൾ സ്ഥാപിക്കുകയും ആത്മാക്കളുടെ വിടുതലിനായി അഹോരാത്രം അധ്വാനിക്കുകയും ഫെല്ലോഷിപ്പ് ആശ്രം ചർച് ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ പാസ്റ്റർ സജി മാത്യു ഗുജറാത്ത് മുഖ്യ അഥിതി ആയിരിക്കും.
ഐ.പി.സിയുടെ മുതിർന്ന അൽമായ നേതാവും കോട്ടയത്തെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ മുഖ്യ സംഘാടകനുമായ ജോയി താനവേലിന്റെ നേതൃത്വത്തിൽ വിവിധ സഭകളുടെ യുവജന പ്രവർത്തകർ യോഗത്തിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു. സഭാ വ്യത്യാസമില്ലാതെ ഏവരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.