“വിശ്വാസജീവിതം പുതുതലമുറയിലേക്ക്” ട്രാൻസ്ഫോമേഴ്സ്- Pass on ടോക് ഷോ

ബാല സുവിശേഷീകരണ രംഗത്ത് നൂതനവും, വ്യത്യസ്തവും കൂടുതൽ ഫലപ്രദവുമായ പ്രവർത്തനങ്ങളിലൂടെ എന്നും ശ്രദ്ധയാകർഷിച്ചിട്ടുള്ള ട്രാൻസ്ഫോമേഴ്സ്, ക്രിസ്തീയ വിശ്വാസ ജീവിതം പുതുതലമുറയിലേക്ക് പകർന്നു കൊടുക്കേണ്ടതിന്റെ ആവശ്യകതയെ വിളിച്ചറിയിക്കുന്നതിനു പാസ് ഓൺ (pass on) എന്ന പേരിൽ ഒരു ടോക് ഷോ സംഘടിപ്പിക്കുന്നു. ക്രിസ്തീയ ശുശ്രൂഷയുടെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അഭിഷിക്തരായ ദൈവദാസന്മാർ കുട്ടികളുമായി ബന്ധപ്പെട്ട മേഖലകളെപറ്റി ആധികാരികമായി സംസാരിക്കുന്ന ഈ ടോക് ഷോയിലൂടെ പുതു തലമുറയെ എങ്ങനെ ക്രിസ്തീയ വിശ്വാസത്തിൽ ഉറപ്പിക്കാമെന്ന് സഭകൾക്കും, ക്രിസ്തീയ സമൂഹത്തിനും മാർഗനിർദേശം നൽകുക എന്ന ലക്ഷ്യമാണ് ട്രാൻസ്ഫോമേഴ്‌സ് ഉദ്ദേശിക്കുന്നത്.
2019 നവംബർ 24 ഞായർ ഉച്ചകഴിഞ്ഞ് 4 മണി മുതൽ 6 മണി വരെ തിരുവല്ല ക്ലബ് സെവൻ (Club 7) ഹോട്ടലിൽ വച്ച് നടത്തപ്പെടുന്ന മീറ്റിംഗ് സോഷ്യൽ മീഡിയയിൽ നാലുമണി മുതൽ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.
മീഡിയ സഹകാരികൾ ക്രൈസ്തവ എഴുത്തുപുര(KEFA), ഹാർവെസ്റ്റ് ടിവി

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
+919072222115.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.