ഡബ്ലൂ.എം.സി ഏകദിന സെമിനാർ നടന്നു

ഷാജി ആലുവിള

 

ആലപ്പുഴ: അസംബ്ലീസ് ഓഫ് ഗോഡ് ആലപ്പുഴ സൗത്ത് സെക്ഷൻ ഡബ്ലൂ. എം. സി. യുടെ ഏകദിന സെമിനാർ തൃക്കുന്നപ്പുഴ ഏ. ജി. സഭയിൽ വെച്ചു ഇന്ന് രാവിലെ പത്തു മണിക്ക് നടന്നു. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ബെഞ്ചിമിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സെക്ഷൻ ഡബ്ലൂ. എം. സി. പ്രസിഡന്റ് നാൻസി ബിജു, സെക്രട്ടറി ദിവ്യ പ്രദീപ് , ട്രഷർ പൊന്നമ്മ എന്നിവർ സമ്മേളനത്തിന് നേതൃത്വം കൊടുത്തു. സെക്ഷനിലെ ഒൻമ്പത് പ്രവർത്തന മേഖലയിൽ നിന്നുള്ള സഭാ വിശ്വാസികൾ പങ്കെടുത്തു. പാസ്റ്റർമാരായ ബിജു, ഷാജി ആലുവിള, ലിസി ആലുവിള എന്നിവർ പ്രാർത്ഥിച്ചു.
കുഞ്ഞമ്മ മത്തായി (പത്തനാപുരം) മുഖ്യ സന്ദേശം നൽകി. “അവളുടെ വിളക്ക്‌ രാത്രിയിൽ കെട്ടു പോകുന്നില്ല” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സദൃശ്യവാക്യം: 31: 18 ൽ നിന്നും സംസാരിച്ചു. സ്ത്രീ സമൂഹത്തിലും, ഭവനത്തിലും, സഭയിലും പ്രതിബദ്ധതയോടും വിവേകത്തോടും മാതൃകാപരമായി ജീവിക്കേണ്ടവർ ആകുന്നു എന്ന്‌ പ്രാരംഭമായി താൻ ഓർമ്മിപ്പിച്ചു. ഈ കാലഘട്ടത്തിൽ അടങ്ങി ഇരിക്കുന്നവർ ആകാതെ പരിശുദ്ധാത്മ നിറവോടെ ക്രിസ്തുവിനു വേണ്ടി പ്രവർത്തിക്കുന്നവർ ആയി നാം പ്രവർത്തനത്തിനായി പുറപ്പെടുക, പരിശുദ്ധാത്മാവ് നമ്മിൽ പ്രകാശിപ്പിച്ച പ്രകാശം മങ്ങിപോകാതെ കാത്തു സൂക്ഷിച്ചാൽ പ്രശ്നങ്ങളുടെ ഏത് കൂരിരൂട്ടിലും ദീപത്തെ തെളിയിക്കുവാൻ സാധിക്കും. ജീവിതത്തിന്റെ അന്ധകാര വേളകളിൽ, വ്യാപാര ലാഭം ലക്ഷ്യമാക്കി മുന്നേറുന്ന സ്ത്രീ സഭയുടെയും ഭവനത്തിന്റെയും വിളക്കാകുന്നു എന്നും, അവൾ വിളക്ക് കെട്ടുപോകാതെ സൂക്ഷിക്കുകയും ചെയ്യും എന്നും ചൂണ്ടി കാട്ടി.

സുവിശേഷിക കുഞ്ഞമ്മ മത്തായിയുടെ പിന്നിട്ടു പോയ ശുശ്രൂഷ ജീവിതത്തിലെ അനുഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള സന്ദേശം കടന്നു വന്ന ഡബ്ലൂ. എം. സി. അംഗങ്ങൾക്ക് വളരെ പ്രചോദനമേകി. സഹോദരിമാർ ദർശനമുള്ളവരും, ആ ദർശനം മായിച്ചു കളയാതെ കാത്തുസൂക്ഷിച്ചു കൊണ്ട് വിശുദ്ധിയിൽ നിലനിൽക്കുന്നവരും ആയിരിക്കേണം എന്നും സ്ത്രീകൾ സഭയിലും ഭവനത്തിലും ഐക്യതയുള്ളവരും സ്നേഹമുള്ളവരും ആയിത്തീരുമ്പോൾ ഉയരത്തിൽ തെളിയുന്ന വിളക്കു പോലെയും ഫലമുള്ള വൃക്ഷത്തിന്റെ ചുവട്ടിൽ ഫലം എടുക്കുന്നവരെ പോലെ ആകുമെന്നും, വെളിച്ചം പകരുന്ന വിളക്ക്‌ കെടുത്തി കളയാതെ സ്വയം കാത്തു സൂക്ഷിച്ചുകൊണ്ട് വിശ്വാസ ജീവിതത്തിൽ മുന്നേറണമെന്നും സിസ്റ്റർ കുഞ്ഞമ്മ ഓർമ്മിപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.