ദി പെന്തെക്കൊസ്ത് മിഷൻ ചെങ്ങന്നൂർ കൺവൻഷൻ ഡിസംബർ 5 മുതൽ

ചെങ്ങന്നൂർ: റ്റി.പി.എം ചെങ്ങന്നൂർ സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 5 വ്യാഴം മുതൽ 8 ഞായർ വരെ പുത്തൻവീട്ടിൽ പടി പഴവന ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.
സഭയുടെ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.