കവിത: മുഖപക്ഷം കാണിക്കാത്ത ദൈവം| രാജേഷ് മുളന്തുരുത്തി

മുഖപക്ഷം കാണിപ്പാൻ മനുജനോ ഞാൻ

മുഖസ്തുതി പാടുവാൻ മാനവനോ

അന്യായം കാട്ടുന്നോർ-ക്കാശ്രയമോ അതോ

കൈക്കൂലിക്കാരുടെ കുലദൈവമോ

 

ദൈവം നില്പതു ദേവ സഭയിൽ

ദേവന്മാരുടെ മദ്ധ്യത്തിൽ

അന്നാളിൽ നൽകിടും ന്യായവിധികൾ

മുഖപക്ഷം കാട്ടുന്ന ദുഷ്ടന്മാർക്കും

ന്യായം വിധിക്കുന്ന നാട്ടുകൂട്ടങ്ങൾ

നാട്ട്യത്തോടാരാഞ്ഞു നേർവഴികൾ

കരം കൈക്കലാക്കുവാൻ കൈസ്സർ വിഹിതനോ

 

പക്ഷം പിടിക്കാതെ ഓതിടാമോ

വഴിയും സത്യവും നീതിയുമായവൻ

നേരിന്റെ നേർവഴി അന്നുചൊല്ലി

മേലെഴുത്തുള്ളത് മേലെഴുത്തുള്ളോർക്കും

മുകളിലേയ്ക്കുള്ളതൊ ദൈവത്തിനും

ഭൂമിയിൽ ജാതനാം ജൂതനും ജാതിയ്ക്കും

ജീവനേകുന്നൊരു ജീവനാഥൻ

 

പക്ഷം പിടിക്കാതെ പക്ഷത്തു ചേർത്തവൻ

പാപിയിൽ മുമ്പനാം ഈ എന്നേയും

പക്ഷാഭേദത്തിൻ പ്രാശ്ചിത്തമോ ഇനി

പശ്ചാതാപത്തിൻ പാതകളോ

മുഖപക്ഷം കാട്ടുന്നോർ പാപിയാമെന്ന്

മുഖപക്ഷം കാട്ടാതെ ദൈവമോതി… !!

 

രാജേഷ്‌ മുളന്തുരുത്തി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading