കൂട്ടായ്മ യോഗവും പാഴ്‌സനേജ് സമർപ്പണവും

ഷാജി ആലുവിള

 

 

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ സംയുക്ത സമ്മേളനം നവംബർ 9 ശനിയാഴ്ച (നാളെ) രാവിലെ 9.30 ന് പറക്കോട് ഏ .ജി. സഭയിൽ വെച്ചു നടക്കും. പറക്കോട് ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന യോഗത്തിൽ സെക്ഷൻ പ്രസ്‌ബിറ്റർ റവ .ജോസ് റ്റി. ജോർജ്ജ് അധ്യക്ഷത വഹിക്കും. ഏ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രഷറർ റവ. എ. രാജൻ മുഖ്യ സന്ദേശം നൽകും. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ്, ട്രഷറർ പാസ്റ്റർ സന്തോഷ് ജി., കമ്മറ്റി അംഗങ്ങൾ ഏ. കെ. ജോൺ. പി. ഡി. ജോണിക്കുട്ടി എന്നിവർ നേതൃത്വം വഹിക്കും.
പറക്കോട് ഏ.ജി സഭക്കുവേണ്ടി പുതിയതായി പണികഴിപ്പിച്ച പാഴ്സണേജിന്റെ പ്രതിഷ്ഠ ശുശ്രൂഷയും കൂട്ടായ്മ സമ്മേളനത്തോട് അനുബന്ധിച്ച് പാസ്റ്റർ എ. രാജൻ ( എം. ഡി. സി. ട്രഷർ) നിർവ്വഹിക്കും. 1999 ൽ പാസ്റ്റർ ജോൺസൺ ആരംഭിച്ച ഈ പ്രവർത്തനത്തിന് പാസ്റ്റർ ലാലന്റെ ശുശ്രൂഷ കാലഘട്ടത്തിൽ പുതുക്കി പണിത ദൈവാലയത്തിന്റെ സമർപ്പണ ശുശ്രൂഷ 2017 ൽ അന്നത്തെ ഡിസ്ട്രിക്ട് സൂപ്രണ്ടായിരുന്ന റവ. ടി. ജെ സാമുവൽ നടത്തി. സഭയുടെ ആരംഭ കാലഘട്ടത്തിൽ പാസ്റ്റർ എബി ഐരൂർ കുടുംബമായി ഇവിടെ ശുശ്രൂഷിച്ചിരുന്നു. ഇപ്പോൾ പാസ്റ്റർ ഷാജി.എസ് കുടുംബമായി ഇവിടെ ശുശ്രൂഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.