ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ഉപവാസ പ്രാർത്ഥനയും വചനഘോഷണവും പനവേലിൽ

ഷാജി ആലുവിള

കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡ് പനവേലി ശാലേം സഭയുടെ ആഭിമുഖ്യത്തിൽ ഇരുപത്തൊന്നു ദിവസത്തെ ഉപവാസ പ്രാർത്ഥനയും വചനഘോഷണവും പനവേലി ശാലേം നഗറിൽ നടക്കും. നവംബർ 18 മുതൽ ഡിസംബർ 8 വരെ നടക്കുന്ന സമ്മേളനങ്ങൾക്ക് പാസ്റ്റർ സജി മോൻ ബേബി നേതൃത്വം നൽകും. ആത്മനിറവിലുള്ള ആരാധനക്ക് ശാലേം ക്വയറിനൊപ്പം തോംസൺ ബാബു ജോർജ്ജ് മേൽനോട്ടം വഹിക്കും.
ഇരുപത്തിയൊന്ന് ദിവസങ്ങളിലായി പതിനഞ്ചിൽ പരം അഭിഷക്ത ദൈവദാസന്മാർ വചന ഘോഷണവും വിടുതൽ ശുശ്രൂഷയും ചെയ്യും. എല്ലാ ദിവസവും രാവിലെ പത്തു മണി മുതൽ രാത്രി ഒൻപത് മണിവരെ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർമാരായ ഡോ. പി.എസ്. ഫിലിപ്പ് (പുനലൂർ), കെ.ജെ. മാത്യു (പുനലൂർ) എം. എ. വർഗ്ഗീസ് (ബാംഗ്ലുർ), റ്റി. ടി. ബാബു, അനീഷ് (കാവാലം) എബി എബ്രഹാം( പത്തനാപുരം), കെ. ജെ. തോമസ് (കുമളി), സുനി ഐക്കാട്ട്, ഡോ. രാജു തോമസ് (ശൂരനാട്), രാജേഷ് ജോസഫ്‌(കോർബ), ബേബി ജോൺ, ശരത് (പുനലൂർ), രഞ്ജിത്(കോട്ടയം) റജിൻ(കോതമംഗലം) രതീഷ് (ഏലപ്പാറ) എന്നീ ദൈവദാസൻമാർക്ക് പുറമെ മറ്റു ദൈവദാസന്മാരും ശുശ്രൂഷയിൽ പങ്കാളികൾ ആകും.
ആത്മീകമായി ദേശം ഉണർത്തപ്പെടുവാനും പാപബോധം ജനത്തിൽ വന്ന് സത്കർമ്മികളും ആയി യേശുവിനെ ജനം അറിയുവാനും, നിത്യതക്കായി സഭ ഒരുക്കപ്പെടുവാനും ആയി നടത്തപ്പെടുന്ന ഈ ഉപവാസ പ്രാർഥനയിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.