ബാംഗ്ലൂരിൽ ആരംഭിച്ച ഉപദേശ ഐക്യ സഭകളുടെ സംയുക്ത സംരഭമായ “പെന്തക്കോസ്ത് ” സമ്മേളനം

അലക്സ് പൊൻവേലിൽ

ബാംഗ്ലൂർ: ബാംഗ്ലൂരിൽ ആരംഭിച്ച ഉപദേശ ഐക്യ സഭകളുടെ സംയുക്ത സംരഭമായ “പെന്തക്കോസ്ത് ” പതിമൂന്നാമത് വാർഷിക സമ്മേളനം നവംബർ 8, 9, 10 തീയതികളിൽ ഹൊരമാവു അഗരാ റോഡിൽ ന്യൂ ജറുസലേം ചർച്ചിന് എതിർവശത്തായി,വൊഡ്ഡരപാളയിലുള്ള ,ഔവർ സെന്റർ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. കെ.യൂ.പീ.എഫ്‌ പ്രസിഡന്റും കർണ്ണാടക സ്റ്റേറ്റ് ഐ.പി.സി മുൻ പ്രസിഡന്റുമായ പാസ്റ്റർ ടി.ഡി തോമസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ പി. സി ചെറിയാൻ(റാന്നി), പാസ്റ്റർ ജോയി സി. മാത്യൂ(കോട്ടയം)എന്നീ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും.
9 ന് ശനി രാവിലെ ശുശ്രൂഷക സമ്മേളനം രാവിലെ 10 മുതൽ 1 വരെ ഗെദ്ദലഹള്ളിയിലുള്ള ഫെയിത്ത് സിറ്റി ഏ. ജി ചർച്ചിൽ നടക്കും. പാസ്റ്റർ ഭക്തവത്സൻ ജനറൽ കൺവീനറായും, ബിജു മാത്യു കോ-ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.

2006 മെയ് പാസ്റ്റർ സി.വി ഉമ്മച്ചൻ പ്രാർത്ഥിച്ച് ആരംഭിച്ച പെന്തക്കോസ്ത് സമ്മേളനം അഞ്ച് മാസങ്ങൾക്ക് മുൻപ് ജനുവരിയിലെ ഒരു രാത്രിയിൽ പാസ്റ്റർ ഭക്തവത്സലനൊടുള്ള ദൈവീക ദർശനത്തിന്റെ പൂര്‍ത്തീകരണം ആയിരുന്നു. നാലുപതിറ്റാണ്ടുകളായി സംഗീത മേഖലയിൽ സജീവസാന്നിധ്യമായ തന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി ആ ദർശനം മാറി. “പെന്തക്കോസ്ത് ” ആ പദം ആവർത്തിച്ചു തന്റെ കാതുകളിൽ മുഴങ്ങി, ഉപദേശ ഐക്യമുള്ള വേർപെട്ട സഭകൾ ഉപദേശ വിഷയങ്ങളിലും ജീവിത വിശുദ്ധിയിലും ഇനിയും ഏറെ മുന്നേറണം ആത്മ ഭാരമായി ഈ വിഷയം ഹൃദയത്തിലേക്ക് പകർന്ന വേളകൾ, പ്രാർത്ഥനയോടെ ഏറ്റെടുത്ത ഈ വിഷയങ്ങൾ, ചിലനാളുകൾക്കു ശേഷം എറണാകുളത്തുള്ള പാസ്റ്റർ പി.ആർ ബേബിയുമായി സംസാരിക്കുമ്പോൾ അദ്ദേഹം സമാന അനുഭവമുള്ള ബിജു മാത്യൂവിനെ പരിചയപ്പെടുത്തി. തുടർന്ന് ആ വർഷം തന്നെ മെയ് മാസത്തിൽ പ്രഥമ സമ്മേളനം പാസ്റ്റർ പി.ആർ ബേബി, പാസ്റ്റർ കെ.ജോയി എന്നിവർ പെന്തക്കോസ്തിന്റെ പ്രഥമ സമ്മേളനത്തിൽ വചന ശുശ്രൂഷകൾ നിർവഹിച്ചു. അങ്ങനെ ദൈവീക ദർശനത്തോടെ തുടങ്ങിയതാണ് ഉപദേശ ഐക്യ സഭകളുടെ സംയുക്ത സംരഭമായ “പെന്തക്കോസ്ത് “.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.