സി.ഇ.എം 62-മത് ജനറൽ ക്യാമ്പ്‌ തിരുവനന്തപുരത്ത്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്(സി ഇ എം) 62-മത് ജനറൽ ക്യാമ്പ് നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡി സെന്ററിൽ വച്ചു ഡിസംബർ 23-25 വരെ നടക്കും. ‘നെക്രോസിസ്’ എന്നതാണ് ക്യാമ്പ് തീം. വിവിധ സെഷനുകളിൽ പാസ്റ്റർ പ്രഭാ റ്റി തങ്കച്ചൻ, ജോണ് കുര്യാക്കോസ്, പാസ്റ്റർ ഫിന്നി ജോസഫ്, പാസ്റ്റർ ഫിന്നി മാത്യു, പാസ്റ്റർ അനീഷ് കൊല്ലം എന്നിവർ അതിഥി പ്രസംഗകരായിരിക്കും.കിഡ്സ് സെഷനു ട്രാൻസ്ഫോർമേഴ്‌സ് നേതൃത്വം നൽകും. മാത്യു റ്റി ജോണ്, സ്റ്റാൻലി മാത്യു, ജോമോൻ ഫിലിപ്പ്, സ്റ്റീവ് സാമുവേൽ തുടങ്ങിയവർ ഗാനങ്ങളാലപിക്കും. സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ ട്രഷറർ ഇവാ. എബി ബേബി, ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാംസൺ തോമസ് തുടങ്ങിയവർ പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading