വാര്‍ത്തക്കപ്പുറം: ഷാനിയുടെ വിശ്വാസവും പ്രാർത്ഥനയുടെ ശക്തിയും | ഷാജി ആലുവിള

വർഷങ്ങൾ ചിലത് പുറകോട്ട് നോക്കിയാൽ തോറ്റു തൊറ്റു മത്സരിച്ചു ശ്രീമതി ഷാനിമോൾ ഉസ്മാൻ. എന്നാൽ ഇന്ന് ജയപഥത്തിൽ എത്തി..അവരുടെ ഉൾക്കരുത്തിനെ, ആത്മവിശ്വാസത്തെ,രാഷ്ട്രീയ ആദർശത്തെ അഭിനന്ദിക്കുന്നു. അടങ്ങാത്ത ഒരു ജയത്തിന്റെ ആവേശം അവരിൽ അലയടിക്കുന്നുണ്ടായിരുന്നു…അതു അരൂരിൽ ജയ തീരം അണഞ്ഞു…ഞാൻ പറഞ്ഞല്ലോ പുറകോട്ടുള്ള ചില വർഷം, ഷാനിമോൾ പെരുമ്പാവൂരിൽ ശ്രീ സാജു പൊൾ എം.എൽ. എ ക്കൊപ്പം മത്സരിച്ച ആദ്യ മത്സരം..പ്രചാരണങ്ങളും, പൊതുസമ്മേളനവും തകൃതിയായി നടക്കുന്നു…ഒരു ഞായറാഴ്ച്ച ഉച്ചക്ക് 12 മണി.. ശ്രീമതി മിനി ബാബു വിനൊപ്പം ഷാനി മോളും കുടുംബാഗങ്ങളും എന്റെ വസതിയിൽ എത്തി..ആദ്യമായിട്ടാണ് ഞാൻ അവരെ കാണുന്നത്. ഒരഭ്യർത്ഥന ആണ് അവർ പറഞ്ഞത്…വോട്ടു ചോദിക്കാനല്ല ഞാൻ വന്നത് ഒന്നു പ്രാർത്ഥിപ്പിക്കാൻ വേണ്ടി ആണ് അങ്ങ് എനിക്കായി പ്രാർത്ഥിക്കണം…ഞാൻ ചിന്തിച്ചു ഇസ്ലാം ആയ ഒരു സഹോദരി സാധാരണ ഒരു പാസ്റ്ററുടെ മുൻപിൽ പ്രാർത്ഥിക്കുവാൻ തല കുനിക്കയോ…അതും സഭാ യോഗം കഴിഞ്ഞ് എല്ലാവരും പോയ സമയം…ഞാൻ പ്രാർത്ഥിച്ചു ആ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു….ഒരു പക്ഷെ രാഷ്ട്രീയ ക്കാരുടെ നായമെന്നു നമുക്ക് പറയാം എങ്കിലും നമ്മുടെ പ്രാർത്ഥനയിലും അവർക്ക് വിശ്വാസം ഉണ്ടന്ന് അന്ന് എനിക്ക് മനസിലായി. ആ പ്രാർത്ഥന പോലെ, പിന്നീടും തുടർന്നും ഷാനിമോൾ പാസ്റ്റർമാരുടെയും പുരോഹിതൻ മാരുടെയും അടുത്തു പോയിട്ടുണ്ടാകാം പ്രാർത്ഥിക്കുവാൻ….ജയാളിയായ ശ്രീമതി ഉസ്മാൻ പറഞ്ഞത് കഴിഞ്ഞ ദിവസം പറഞ്ഞത് വളരെ ചിന്തനീയമാണ്..എന്തു വന്നാലും സമചിത്തത നഷ്ടപെടാതിരിക്കാനാണ് ഞാൻ പ്രാർത്ഥിക്കുന്നത്. അടങ്ങി ഒതുങ്ങി ഇരിക്കുവാനുള്ള പരസ്യ ശാസനയിലും തളർന്നു പോകാത്ത മനസും, പ്രാർത്ഥനയിലുള്ള വിശ്വാസവും അവരുടെ ഉൾക്കാരുത്തുമായിരുന്നു അവരെ വിജയത്തിലേക്ക് എത്തിച്ചത്…

നാം ഉൾക്കൊള്ളേണ്ട ഒരു പാഠം ഉണ്ട്, പരാജയം ഒരിക്കലും ഓട്ടം അവസാനിപ്പിക്കാൻ ആകരുത്.. വിജയത്തിൽ എത്താനുള്ള വഴിത്തിരിവ് ആയിരിക്കണം അത് എന്ന്… ഒരു പക്ഷെ നിരാശയിൽ തളർന്നിട്ടുണ്ടാകാം..ഒറ്റപ്പെട്ടുപോയിരിക്കാം..തോൽവി കൊണ്ട് മറ്റുള്ളവർ സഹികെട്ടിരിക്കാം..എന്നാൽ തിരുത്തലുകളോടെ തളരാതെ മത്സരത്തിൽ ഓടാം പ്രാർത്ഥനയോടെ വിജയത്തിലേക്ക്….
ഷാജി ആലുവിള.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.