ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് യു എ ഇ യുടെ 2019 വാർഷിക കൺവെൻഷനു അനുഗ്രഹീത സമാപ്തി

“നാം വിശ്വസിച്ചതിനേക്കാൾ രക്ഷ ഇപ്പോൾ നമുക്ക് അധികം അടുത്തിരിക്കുന്നു “.. റോമർ13:11.

post watermark60x60

ആധുനിക ശാസ്ത്രീയ പുരോഗതികളും, ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെയും ദൈവീക പ്രവചനവുമായി കോർത്തിണക്കി പാസ്റ്റർ സാജു  ചാത്തന്നൂർ നടത്തിയ ഒക്ടോബർ 21 മുതൽ 23 വരെയുള്ള മൂന്ന് ദിവസത്തെ വചന പ്രഘോഷണം, അനേകായിരങ്ങൾക്ക് സ്വർഗീയ പ്രത്യാശയയും യേശു ക്രിസ്തുവിന്റെ വരവിനായി ഒരുക്കപ്പേടുവാനും ഇടയായി.

Download Our Android App | iOS App

CGMF പ്രസിഡന്റ്‌ പാസ്റ്റർ മാത്യു ടി സാമുവേൽ പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിച്ച് ആരംഭിച്ച കൺവെൻഷൻ പാസ്റ്റർ നിബു തോമസ്,  പാസ്റ്റർ രാജീവ് സേവ്യർ,  പാസ്റ്റർ ബിജു ബി ജോസഫ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ബ്രദർ അജു കുരുവിളയുടെ നേതൃത്വത്തിൽ CGMF ക്വയറിന്റെ ഗാനശുശ്രുഷ ആത്മസാനിദ്ധ്യം കൊണ്ട്  ശ്രദ്ധേയമായ്. പാടിയ ഗാനങ്ങളിൽ പലതും സോഷ്യൽ മീഡിയയിൽ കൂടി അനേകർ കേട്ടുകൊണ്ടിരിക്കുന്നു.

CGMF എക്സിക്യൂട്ടീവ് കൌൺസിൽ അംഗം ബ്രദർ പി ഡി  നൈനാൻ നന്ദി പ്രകാശിപ്പിക്കുകയും, പാസ്റ്റർ കുര്യൻ മാമൻ (COG- Jabel Ali) പ്രാർത്ഥിച്ച് CGMF പ്രസിഡന്റ്‌ പാസ്റ്റർ മാത്യു ടി സാമുവേൽ ആശീർവാദം പറഞ്ഞു മീറ്റിങ്ങ് അവസാനിച്ചു. കടന്ന് വന്ന ഏവർക്കും പ്രേത്യേകാൽ യു എ ഇ ലുള്ള ചർച്ച് ഓഫ് ഗോഡ് മലയാളി സമൂഹത്തിനു ഈ മീറ്റിംഗുകൾ ആത്മീയ ചൈതന്യം പകരുവാൻ ഇടയായി.

-ADVERTISEMENT-

You might also like