ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്റര്‍ രൂപികൃതമായി

കുവൈറ്റ്‌: ക്രൈസ്തവ എഴുത്തുപുരയുടെ കുവൈറ്റ്‌ ചാപ്റ്റര്‍ രൂപികരണം 2019 ഒക്ടോബര്‍ മാസം18 ആം തിയതി അബ്ബാസിയ ഫസ്റ്റ് ഏ.ജി ചര്‍ച്ചില്‍
വെച്ച് നടന്നു. ബ്രദര്‍ ലിനു വര്‍ഗ്ഗിസ് അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ ജനറല്‍ പ്രതിനിധിയായ ബിനു വടക്കുംചേരി ക്രൈസ്തവ എഴുത്തുപുരയുടെ
പ്രവര്‍ത്തന വിശദീകരണം നല്‍കുകയും 2020-2021 പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കുവൈറ്റ്‌ ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുപ്പ് പൂര്‍ത്തികരിക്കുന്നതിന്
നേതൃത്വം നല്‍കുകയും ചെയ്തു. ബ്രദര്‍ ഷൈജു രാജന്‍ കൂടി വന്നവര്‍ക്ക് നന്ദി അറിയിക്കുകയും പാസ്റ്റര്‍ സാം പള്ളം പ്രാര്‍ത്ഥിച്ചു
ആശീര്‍വാദത്തോടെ യോഗം അവസാനിച്ചു.

രക്ഷാധികാരി: പാസ്റ്റര്‍ സാം പള്ളം, പ്രസിഡന്‍റ്: ലിനു വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്‍റ്: ബിനു ഡാനിയേല്‍, സെക്രട്ടറി: ഷൈജു രാജന്‍, ജോയിന്‍റ് സെക്രട്ടറി: ലിനു ചാക്കോ, ട്രഷറര്‍: ലിജോ അലക്സ്‌, പബ്ലിസിറ്റി / മീഡിയ കണ്‍വീനര്‍ : ബിജു വിതുര.

മിഷന്‍: നിബിന്‍ ഐപ്പ് & റോണി ജേക്കബ്‌ മത്തായി
അപ്പര്‍ റൂം: അജേഷ് കുളമകാട്
കെ ഇ മുസിക് കള്ളക്ടിവ്: ബിജോയ്‌ പോള്‍
കമ്മിറ്റി അംഗങ്ങള്‍ സുരേഷ് ജോണ്‍ ചണ്ണപ്പേട്ട, സോജി വര്‍ഗ്ഗീസ് എന്നിവരാണ് ഭാരവാഹികള്‍.
ഡോ. അനില്‍ ജോയ് തോമസ്‌ , ബ്രദര്‍ ജോണ്‍ തോമസ്‌, പാസ്റ്റര്‍ സന്തോഷ്‌ തോമസ്‌, പാസ്റ്റര്‍ ജോസ് ഫിലിപ്പ് എന്നിവര്‍ ഉപദേശകസമിതി അംഗങ്ങള്‍ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.