യു പി എഫ് കെ കൺവൻഷന് ഇന്ന് തുടക്കം; ഡോ ബി വര്‍ഗ്ഗീസ് മുഖ്യ പ്രാസംഗികൻ

കുവൈറ്റ്: കുവൈറ്റിലുള്ള പെന്തകോസ്ത് വിശ്വാസികളുടെ ഐക്യവേദിയായ
യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) ൻറെ നേതൃത്വത്തിൽ നടത്തപെടുന്ന 2019 ലെ വാർഷിക കൺവൻഷൻ ഇന്ന് ആരംഭിക്കും. സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ ഡോ ബി വര്‍ഗ്ഗീസ് വചനം സംസാരിക്കും. കൺവൻഷൻ ഗായക സംഘത്തോടൊപ്പം ഡോ.ബ്ലെസ്സണ്‍ മേമന ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

News Middle Advt Banner

പെന്തക്കോസ്തു സഭകളുടെ സഹകരണത്തിൽ ഗൾഫ് രാജ്യങ്ങളിൽ വച്ച് നടത്തപെടുന്ന ഏറ്റവും വലിയ ആത്മീയ സംഗമമാണ് നാഷണൽ ഇവാൻജലിക്കൽ ചർച്ചിൽ വച്ച് നടത്തപെടുന്ന ഈ മഹായോഗം. യുപിഎഫ്കെ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം, കൺവെൻഷനോട് അനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. കുവൈറ്റിലുള്ള പെന്തകോസ്ത് വിശ്വാസികളുടെ സഹകരണത്തിന് പ്രയോജനകരമാകുന്ന യു പി എഫ് കെ കുവൈറ്റിൽ ഉപദേശൈക്യമുള്ള 19 പെന്തക്കോസ്തു സഭകളുടെ പൊതുവേദിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading