റവ. ടി.ജെ. സാമുവേൽ ചെന്നൈ ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡിൽ ശുശ്രൂഷിക്കുന്നു

ചെന്നൈ: ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 21 ദിവസം ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും നടന്നുകൊണ്ടിരിക്കുന്നു. ഒക്ടോബർ 24 മുതൽ 27 വരെ ഉള്ള ദിവസങ്ങളിൽ കർത്താവിൽ പ്രസിദ്ധനായ ദൈവദാസൻ റവ. ടി.ജെ. സാമുവേൽ (ജനറൽ സെക്രട്ടറി, അസ്സെംബ്ലിസ് ഓഫ് ഗോഡ് ഇന്ത്യ) ശുശ്രൂഷിക്കുന്നു.

ദിവസവും രാവിലെ 10:30 മുതൽ 1:30 മണി വരെയും വൈകുന്നേരം 6:30 മുതൽ 9:00 മണി വരെയും നടത്തപെടുന്ന ഈ അനുഗ്രഹീത യോഗങ്ങൾക്ക് പാ. സൈലസ് മാത്യു (ചെന്നൈ) നേതൃത്വം നൽകുന്നു. ഒക്ടോബർ മാസം 7 മുതൽ ആരംഭിച്ച യോഗങ്ങളിൽ ദൈവദാസന്മാർ പാ. നോബി ഐസക് (കോട്ടയം), പാ. റെജി മാത്യു (മാങ്ങാനം), പാ. ജിതിൻ കുമാർ (മാവേലിക്കര), പാ. രാജേഷ് റോബിൻ (തിരുവനന്തപുരം), പാ. അലക്സ് ജോർജ് (ദുബായ്), പാ. ജിബിൻ ജോയ് (തിരുവനന്തപുരം), പാ. ഏബ്രഹാം തോമസ് (നിലമ്പൂർ) എന്നിവർ ശുശ്രൂഷ ചെയ്തു വരുന്നു. ഈ ശുശ്രൂഷകൾ തത്സമയം കാണുവാൻ വെബ്സൈറ്റ് www .nicogchennai.com സന്ദർശിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.