നാലാമത് യു പി എഫ് കെ കൺവൻഷന് ആവേശോജലമായ തുടക്കം

കുവൈറ്റ് : കുവൈറ്റിലെ പെന്തകോസ്ത് വിശ്വാസികളുടെ ഐക്യവേദിയായ
യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) ൻറെ
നേതൃത്വത്തിൽ എൻ.ഇ.സി.കെ ചര്‍ച്ച് ആന്‍ഡ്‌ പാരിഷ് ഹാളില്‍ വെച്ച് ഒക്ടോബർ 23ന് വൈകിട്ട് ആരംഭിച്ച വാർഷിക കൺവൻഷൻ എൻ.ഇ.സി.കെ
ചെയർമാന്‍ റവ. ഇമ്മാനുവേൽ ഗരീബ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു.
കെ. ടി. എം. സി. സിയുടെ ആരാധനയോടനുബന്ധിച്ചു നടത്തപെട്ട യോഗത്തില്‍
കെ.റ്റി.എം.സി.സി വൈസ് ചെയർമാൻ
ജിജി എം. തോമസ് അദ്ധ്യക്ഷനായിരുന്നു. യുപിഎഫ്കെ സുവനീറിന്റെ
പ്രകാശനം ബ്രദര്‍ റെജി ടി സകറിയ, കെ.റ്റി.എം.സി.സി
ചെയർമാൻ ജോൺ എം. ജോൺ നല്‍കികൊണ്ട് നിര്‍വഹിച്ചു. സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേദാദ്ധ്യപകനുമായ ഡോ ബി വര്‍ഗ്ഗീസ് വചനത്തില്‍ നിന്നും “ദൈവേഷ്ടം ചെയ്യാ​നും വാഗ്‌ദാ​നം ലഭിച്ചി​രി​ക്കു​ന്നതു നേടാ​നും നിങ്ങൾക്കു സഹനശക്തി വേണം, വരാനു​ള്ളവൻ വരും” എന്ന അനുഗ്രഹിത സന്ദേശം പങ്കുവെച്ചു. കൺവൻഷൻ ഗായക സംഘത്തോടൊപ്പം ഡോ. ബ്ലെസ്സണ്‍ മേമന ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.

ഗൾഫ് രാജ്യങ്ങളിലെ വിവിധ പെന്തക്കോസ്തു സഭകളുടെ സഹകരണത്തിൽ നടത്തപെടുന്ന ഏറ്റവും വലിയ ആത്മീയ സംഗമം നാഷണൽ
ഇവാഞ്ചലിക്കൽ ചർച്ചിൽ ആണ് സംഘടിപ്പിക്കപ്പെടുന്നതു.
കുവൈറ്റിലുള്ള പെന്തകോസ്ത് വിശ്വാസികളുടെ സഹകരണത്തിന്
പ്രയോജനകരമാകുന്ന യു പി എഫ് കെ കുവൈറ്റിൽ ഉപദേശ ഐക്യക്യമുള്ള 19 പെന്തക്കോസ്തു സഭകളുടെ പൊതുവേദിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading