ഖത്തറിൽ തൊഴിൽ നിയമത്തിന് വിധേയമല്ലാത്ത തൊഴിലാളികളുടെ എക്സിറ്റ് പെർമിറ്റുകൾ നിർത്തലാക്കും

 

ദോഹ: ഖത്തറിൽ തൊഴിൽ നിയമത്തിന് വിധേയമല്ലാത്ത ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ എക്സിറ്റ് പെർമിറ്റ് റദ്ദാക്കിക്കൊണ്ടുള്ള നിയമഭേദഗതികൾ നടപ്പാക്കാനൊരുങ്ങി അധികൃതർ. കത്താറയില്‍ നടന്ന ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) നൂറാം വാര്‍ഷികാഘോഷത്തില്‍ ഭരണ വികസന, തൊഴിൽ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഉദ്മാൻ അൽഫഖ്‌റുവാണ് പുതിയ ഭേദഗതിയെക്കുറിച്ചു വ്യക്തമാക്കിയത്.

വേതന സുരക്ഷാ, സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട്, പ്രവാസികളുടെ പോക്കുവരവുകൾ, താമസം, മനുഷ്യക്കടത്ത് തടയാന്‍ ദേശീയ സമിതി തുടങ്ങിയവ അടങ്ങുന്നതാണ് മന്ത്രാലയം അംഗീകാരം നല്‍കിയ കരട് നിയമങ്ങൾ. കരട് നിയമങ്ങൾ നിയമനിർമ്മാണ പ്രക്രിയയ്ക്ക് ശേഷം ഉടൻ ബാധകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ രാജ്യത്തെ തൊഴിലാളിയുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ തൊഴിൽ മാറ്റം സാധ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കിയെന്നും അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നയങ്ങളും നിയമനിർമ്മാണ ഭേദഗതികളും ആരംഭിക്കുന്നതിൽ ഖത്തർ എല്ലായ്പ്പോഴും ശ്രദ്ധാലുവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.