ഐ.പി.സി കേരളാ സ്റ്റേറ്റ് കൺവൻഷൻ കാട്ടാക്കടയിൽ

തിരുവനന്തപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 4 മുതൽ 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. കേരളാ സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ സാബു വർഗീസ്(ഹൂസ്റ്റൺ) മുഖ്യപ്രഭാഷകനായിരിക്കും. എല്ലാ ദിവസവും വൈകിട്ട് 5:30 മുതൽ പൊതുയോഗങ്ങളും, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 വരെയും 2 മണി മുതൽ 4 വരെയും മീറ്റിങ്ങുകൾ ഉണ്ടായിരിക്കും. ഞാറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കെ.സി തോമസ് ജനറൽ കൺവീനറായിട്ടുള്ള വിപുലമായ കമ്മറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. ഐ.പി.സി കേരളാ എക്സിക്യുട്ടിവ്സ് കൺവൻഷന്‌ നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.