കേരള സ്റ്റേറ്റ് പി.വൈ.പി.എ-യുടെ ‘മെഗാ ബൈബിൾ ക്വിസിന്റെ’ ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനം സ്റ്റീവ് എം.രാജു

ഷിനു തിരുവല്ല

 

കോട്ടയം സൗത്ത് സെന്റർ പി.വൈ.പി.എ.യ്ക്കു അഭിമാനനേട്ടവുമായി സ്റ്റീവ് എം.രാജു ‘ബാഖൂർ മെഗാ ബൈബിൾ ക്വിസ്’ ഗ്രാൻഡ് ഫൈനലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള സ്റ്റേറ്റ് പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന ‘ബാഖൂർ മെഗാ ബൈബിൾ ക്വിസിന്റെ’ ഗ്രാൻഡ് ഫൈനലിൽ കോട്ടയം സൗത്ത് സെന്റർ പി.വൈ.പി.എ അംഗമായ സ്റ്റീവ് എം.രാജു ഒന്നാം സ്ഥാനം നേടി അരലക്ഷം രൂപയ്ക്കു വിജയി ആയതു . കേരളത്തിലുടനീളം അഞ്ഞൂറോളം പേർ രജിസ്റ്റർ ചെയ്ത മെഗാ ബൈബിൾ ക്വിസിന്റെ വിവിധ ഘട്ട മത്സരത്തിലൂടെയാണ് അവസാന അഞ്ചു പേരിൽ നിന്നും സ്റ്റീവ് വിജയിച്ചത്. കോട്ടയം സൗത്ത് സെൻററിലെ ചീരംചിറ രഹബോത്ത് സഭാംഗമായ സ്റ്റീവ് പ്ലസ് ടു വിദ്യാർത്ഥിയാണ്.

അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ സ്റ്റീവ്.എം.രാജുവിന് കോട്ടയം സൗത്ത് സെൻറർ പി.വൈ.പി.എ യുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സ്റ്റീവ് എം.രാജു ദോഹ ഐ.പി.സി അംഗം കൂടിയാണ്. ക്രൈസ്തവ  എഴുത്തുപുര ദോഹ ചാപ്റ്റർടെ ഹൃദയാംഗമായ അഭിനന്ദനങ്ങൾ.

പി വൈ പി എ മെഗാ ബൈബിൾ ക്വിസ് വിജയികൾ

*ഒന്നാം സ്ഥാനം* (115 പോയിന്റ് )
=============
ബ്രദർ സ്റ്റീവ് മത്തായി ചീരഞ്ചിറ, (കോട്ടയം സൗത്ത് സെന്റർ, കോട്ടയം മേഖലാ)

*രണ്ടാം സ്ഥാനം* (90 പോയിന്റ് )
==============
സിസ്റ്റർ റെനി മാത്യു, തോട്ടപ്പള്ളി (ആലപ്പുഴ വെസ്റ്റ് സെന്റർ, ആലപ്പുഴ മേഖലാ)

*മൂന്നാം സ്ഥാനം*( 85 പോയിന്റ് )
==============
സിസ്റ്റർ സുജിത പി ജി അരൂർ (എറണാകുളം സെന്റർ, എറണാകുളം മേഖലാ),

*നാലാം സ്ഥാനം* (50 പോയിന്റ് )
===============
സിസ്റ്റർ സിന്ധു കോശി ആമല്ലൂർ (തിരുവല്ല സെന്റർ, പത്തനംതിട്ട മേഖലാ)

*അഞ്ചാം സ്ഥാനം* (45 പോയിന്റ് )
=================
സിസ്റ്റർ സുബി ദിലീപ്, പിടവൂർ (പത്തനാപുരം സെന്റർ, കൊട്ടാരക്കര മേഖലാ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.