പി.വൈ.പി.എയുടെ മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ നാളെ

കുമ്പനാട്: പി.വൈ.പി.എയുടെ മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ നാളെ (14 ഒക്ടോബർ) രാവിലെ 10 മണി മുതൽ വെണ്ണിക്കുളം പവർവിഷൻ സ്റ്റുഡിയോയിൽ നടക്കും. പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്ഘാടനം ചെയ്യും. സംസ്ഥാന പി.വൈ.പി.എ മെഗാ ബൈബിൾ ക്വിസിന്റെ സംസ്ഥാന തലത്തിൽ നടത്തപ്പെട്ട വിവിധ റൗണ്ടുകളിൽ നിന്നും അവസാന റൗണ്ടിലേക്കുള്ള അഞ്ച് മത്സരാർത്ഥികളെ തിരഞ്ഞെടുത്തു. 9 സോണുകളിൽ നിന്നും നോക്ക് ഔട്ട്‌ ആദ്യഘട്ട (Prelims 2) മത്സരത്തിൽ 72 മത്സരാർത്ഥികൾ പങ്കെടുത്തു. തുടർന്ന് പ്രസ്തുത റൗണ്ടിൽ നിന്നും 29 വ്യക്തികൾ മൂന്നാം ഘട്ടത്തിലേക്ക് (Prelims 3) പ്രവേശിച്ചു. അതിൽ നിന്നും 9 അംഗങ്ങൾ സെമി ഫൈനൽ മത്സരത്തിൽ മൾട്ടിപ്പിൾ ചോയ്സ് റൗണ്ട്, ക്യുക്ക് റെസ്പോൺസ്, ഒറ്റ വാക്യത്തിൽ ഉത്തരം നൽകുക എന്നി വിവിധ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റീവ് മത്തായി ചീരഞ്ചിറ, (കോട്ടയം സൗത്ത് സെന്റർ, കോട്ടയം മേഖലാ) സിസ്റ്റർ സുജിത പി.ജി. അരൂർ (എറണാകുളം സെന്റർ, എറണാകുളം മേഖലാ), സിന്ധു കോശി ആമല്ലൂർ (തിരുവല്ല സെന്റർ, പത്തനംതിട്ട മേഖലാ), സുബി ദിലീപ്, പിടവൂർ (പത്തനാപുരം സെന്റർ, കൊട്ടാരക്കര മേഖലാ) റെനി മാത്യു, തോട്ടപ്പള്ളി (ആലപ്പുഴ വെസ്റ്റ് സെന്റർ, ആലപ്പുഴ മേഖലാ) എന്നിവർ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി.
ഗ്രാൻഡ് ഫിനാലെയിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തുന്ന വ്യക്തിക്ക് ₹50000/-രൂപയും രണ്ട് മുതൽ അഞ്ചാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് യഥാക്രമം ₹25000/- ₹15000/- ₹6000/- ₹4000/- രൂപ വീതം ലഭിക്കും.വിജയികൾക്ക് ഡിസംബർ മാസത്തിൽ പാലക്കാട്‌ വച്ച് നടത്തപ്പെടുന്ന സംസ്ഥാന പി.വൈ.പി.എ ജനറൽ ക്യാമ്പിൽ വെച്ച് സമ്മാനതുക വിതരണം ചെയ്യും, നാളെ റെക്കോർഡ് ചെയ്യുന്ന മെഗാ ഫിനാലെ വരും ദിവസങ്ങളിൽ പവർവിഷൻ റ്റി.വിയിൽ ടെലികാസ്റ്റ് ചെയ്യും. പാസ്റ്റർ മനോജ്‌ മാത്യു ജേക്കബ്, പാസ്റ്റർ ബ്ലെസ്സൺ പി.ബി. എന്നിവർ ക്വിസ് മാസ്റ്റർമാരായി പ്രവർത്തിക്കുന്നു. പി.വൈ.പി.എ സ്റ്റേറ്റ് ഭാരവാഹികളും കമ്മറ്റി മെമ്പേഴ്സും നേതൃത്വം കൊടുക്കും.

-ADVERTISEMENT-

You might also like