ഈ ദൈവദാസനെ സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ പ്രിയരേ!

വയനാട്ടിൽ മാനന്തവാടിയിലെ തൃശ്ശിലേരി എന്ന സ്ഥലത്ത് താമസിച്ച്, ദൈവവേല ആത്മാർത്ഥമായി ചെയ്തുവന്നിരുന്ന പാസ്റ്റർ എം.ജെ. മാത്യു ഇന്ന് പല അസുഖങ്ങളാൽ പ്രയാസപ്പെടുന്നു. ഓങ്കോളജി & ഹെമറ്റോളജി, കാർഡിയോളജി, ചെസ്റ്റ് ഡിസീസ് എന്നീ മൂന്നു ഡിപ്പാർട്ട്മെന്റുകളിലായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിട്ട് ഒരു വർഷം ആയി. പ്രധാനമായും ശരീരത്തിലെ ഓക്സിജന്റെ അളവ് കറയുന്ന അസുഖമാണ്. രാത്രിയിൽ ഉറങ്ങാൻ കഴിയിന്നില്ല. അല്പം ഉറങ്ങുമ്പോൾ തന്നെ ശ്വാസകോശത്തിലെ ഓക്സിജൻ തീർന്നു പോകുകയും തുടർന്ന് ഉറക്കത്തിനിടെ തന്നെ മരണ വെപ്രാളം പോലെ ഉടൻ ചാടി എഴുന്നേൽക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

post watermark60x60

കൂടാതെ, രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കറവും ഹീമോഗ്ലോബിൻ ശരാശരി അളവിൽ നിന്നും വളരെ കൂടുതലും ആണ്. കാലുകൾക്ക് രക്ത ഓട്ടം കുറവായതുകൊണ്ട്, കാലുകളിലും മുഖത്തും കഴുത്തിലും വല്ലാത്ത കറുപ്പ് നിറം ബാധിച്ചിരിക്കുന്നു, കാലിൽ പ്രത്യേക പുള്ളികൾ ഉണ്ടാകുന്നു. ഹീമോഗ്ലോബിൻ അളവ് കൂടുതൽ ആയത് കൊണ്ട് മാസത്തിൽ മൂന്ന് പ്രാവശ്യം 500 മില്ലി വീതം രക്തം കുത്തിയെടുക്കണം. സാമ്പത്തികമായി ഭദ്രതയോ, മറ്റ് വരുമാന മാർഗ്ഗങ്ങളോ ഇല്ലാത്ത ഈ ദൈവ ദാസന് താങ്ങാവുന്നതല്ല ചികിത്സയുടെ ചിലവുകൾ. ഇപ്പോൾ നിലവിൽ ശ്വാസകോശത്തിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുകയാണ്. ഓക്സിജൻ അകത്തേക്ക് വലിച്ച് എടുക്കുന്നില്ല എന്ന് മാത്രമല്ല കാർബൺഡൈ ഓക്സൈഡ് പുറത്തേക്ക് ആവശ്യത്തിന് വിടുന്നതുമില്ല. തന്മൂലം, ശ്വാസകോശത്തിൽ കാർബൺഡൈഓക്സൈഡ് നിറയുന്നു. ഈ അവസ്ഥക്ക് ആശ്വാസത്തിനായി ഒരു ഉപകരണം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ വില 69,000/- മുതൽ മുകളിലോട്ടാണ്. നല്ല നിലവാരമുള്ളതിന് ഒരു ലക്ഷത്തിനും മുകളിലാണ് വില.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതിനാൽ ഇദേഹത്തിനു ഇതു വാങ്ങിപ്പാൻ കഴിവില്ല. ഇപ്പോൾത്തന്നെ ഒന്നര ലക്ഷം രൂപയ്ക്കു മേൽ കടബാധ്യതയുണ്ട്.

നിത്യ ചിലവിനു മറ്റ് വഴിയൊന്നും ഇല്ലാത്തതിനാൽ ഇദ്ദേഹത്തിന്റെ സഹധർമ്മിണി ഹോട്ടൽജോലിക്ക് പോയി ദിവസക്കൂലി കിട്ടുന്ന 350 രൂപ ആണ് ഏക ആശ്രയം. മരുന്ന് വാങ്ങണം ഭക്ഷണം കഴിക്കണം. ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ പിറ്റെ ദിവസം പട്ടിണി. അത്രക്ക് ബുദ്ധിമുട്ടിലാണ്. ഈ ദൈവദാസന് ഈ അസുഖം കാരണം പുറത്തേക്ക് പോകാനോ വചനം ശുശ്രൂഷിപ്പാനോ കഴിയുന്നില്ല. ചില സമയം സംസാരിപ്പാൻ കഴിയാതെ ചലനമറ്റ് നിന്ന് പോകുന്ന സ്ഥിതിയാണ്. അബോധാവസ്ഥയിൽ ചിലപ്പോൾ ആകാറുണ്ട്. ഉറക്കം ആകെ കിട്ടുന്നത് ഒരു മണിക്കൂറാണ്. ബാക്കി സമയം കസേരയിൽ ഇരുന്നാണ് നേരം വെളുപ്പിക്കുന്നത്. ഈ ഉപകരണം വാങ്ങിയില്ലെങ്കിൽ ശ്വാസകോശം ചുരുങ്ങുകയും മറ്റ് അവയവങ്ങൾ കേടാവുകയും ചെയ്യും. ഇടുക്കി മുതൽ 53 വർഷം പിതാവിനൊപ്പം പാർസനേജിൽ ജീവിച്ച ഈ ദൈവദാസൻ ഇന്നും നിത്യച്ചിലവിനു പോലും പ്രയാസം അനുഭവിക്കുന്നു. ഈ ദൈവദാസനെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

Download Our Android App | iOS App

M.J. MATHEW
SBI – MANANTHAVADY
TOWN Branch.
A/C No: 300 41 42 26 70.
IFSC: SBIN0010699.

-ADVERTISEMENT-

You might also like