ലേഖനം: കഷ്ടതകളിൽ കൂടെ നടക്കുന്ന ദൈവാത്മാവ്

ബ്രിൻസൺ എം മാത്യു

പ്പോസ്തോലനായ പൗലോസ് എഴുതിയ ഈടുറ്റ ലേഖനങ്ങളിൽ വളരെ പ്രാധാന്യവും, ഏതൊരു കാലഘട്ടത്തിനും അനിവാര്യം ആയ ലേഖനങ്ങളിൽ ഒന്നാണ് റോമാലേഖനം. റോമാലേഖനം എട്ടാം അധ്യായം പ്രധാനമായും ദൈവാത്മാവിനാൽ നടത്തപെടുകയെന്ന വിഷയത്തെ ആധാരമാക്കി ആണ് സഞ്ചരിക്കുന്നത്. റോമാലേഖനം 8:14 വാക്യത്തിൽ പൗലോസ് വളരെയേറെ അധികാര്യമായി വിളിച്ചു പറയുന്നു ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. എന്നാൽ തുടർന്നുള്ള ഭാഗങ്ങൾ വിശകലനം ചെയ്‌തു നോക്കുമ്പോൾ അവിടെ പറയുന്നു ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഒരു വ്യക്തി ദൈവപൈതൽ മാത്രമായി ഒതുങ്ങാതെ കഷ്ടങ്ങൾക്ക് കൂട്ടവകാശികൾ കൂടെ ആകുന്നു. ഇതിന്റെ അർഥം ആത്മാവിനാൽ നടത്തപ്പെടുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ കഷ്ടതകൾ ഉണ്ടാകും എന്നാൽ അവിടം കൊണ്ട് തിരുകയില്ലെന്നു 8 :18 ൽ പറയുന്നു. ഇത് പൗലോസ് തന്റെ ജീവിതത്തെ ആസ്പതമാക്കിയാണ് വിവരിക്കുന്നത്.

അപ്പോസ്തോല പ്രവർത്തികൾ അധ്യായം 16 ൽ പറയുന്നു ദൈവാത്മാവ് അനുവധിയ്ക്കായ്കകൊണ്ടു അവരുടെ ബിഥുനയ്‌ക്ക് ഉള്ള യാത്ര തടസപ്പെട്ടു. എന്നാൽ ദൈവാത്മാവിനാൽ നടത്തപ്പെട്ട പൗലോസും കൂട്ടരും തളരാതെ അടുത്ത ദൈവ പദ്ധതിക്കായി കാത്തിരുന്നു. അവിടെനിന്നു വ്യക്തമാക്കുന്നത്, ദൈവാത്മാവിനാൽ നടത്തപെടുന്ന ഒരു വ്യക്തിക്ക് ഒരു ദർശനം ഉണ്ട്. ആ ദർശനപ്രകാരം മുൻപോട്ടുപോയ പൗലോസിന്റെ ജീവിതത്തിൽ ദൈവം വഴികളും മനസും തുറന്നു നൽകി (8: 13 -15 ). മാത്രമല്ല ആത്മാവിനാൽ നടത്തപ്പെട്ട പൗലോസ് തന്റെ പിന്നാലെ വന്ന ഭൂതത്തെ തിരിച്ചറിഞ്ഞു അതിന്മേൽ വിടുതലും നൽകി. എന്നാൽ ദൈവാത്മാവിനാൽ നടത്തപ്പെട്ട ദൈവദാസന്മാരുടെ ജീവിതത്തിൽ വലിയ ഒരു പ്രതികൂലം നേരിട്ട് എന്ന് നാം വായിക്കുന്നു. ഇതിന്റെ മധ്യേ തളർന്നു പോകാതെ പൗലോസും കൂട്ടരും ദൈവത്തെ പാടി സ്തുതിച്ചു. ഇത് വ്യക്തമാക്കുന്നത്, ദൈവാത്മാവിനാൽ നടത്തപെടുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ കഷ്ട്ടതകൾ ഉണ്ടായാലും പൗലോസ് റോമാലേഖനത്തിൽ വിളിച്ചു പറയുന്നു.

നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു, മാത്രമല്ല 8 :28 ൽ പൗലോസ് പറയുകയാണ്, ഈ കഷ്ടതക്കളെ നന്മയാക്കി മാറ്റാൻ കഴിയുന്ന ഒരു ദൈവം ഉണ്ട്.

നാം നമ്മുടെ ജീവിതത്തിൽ ദൈവാത്മാവിനാൽ നടത്തപ്പെട്ടു മുൻപോട്ടു പോകുമ്പോൾ പ്രതികൂലങ്ങളും പ്രതിസന്ധികളും നേരിടേണ്ടാതായി വന്നേക്കാം, എന്നാൽ പൗലോസിന്റെ വാക്കുകൾ നമ്മെ ഓർമപ്പെടുത്തുന്നത്, നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു. കഷ്ടതകൾ ജീവിതത്തിൽ ദൈവസാന്നിധ്യത്തെയും ദൈവപ്രവർത്തിയെയും മനസ്സിലാക്കാൻ സഹായിക്കും. കഷ്ടതകളിൽ കഷ്ടമേറ്റ കർത്താവിനെ മനസ്സിൽ ധ്യാനിച്ച് മുന്നേറാൻ ദൈവം സഹായിക്കട്ടെ.

ബ്രിൻസൺ എം മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.