NH-766 വിധി; വയനാട്ടിൽ 15 മുതൽ ഉപവാസ പ്രാർത്ഥന

സുൽത്താൻ ബത്തേരി : വയനാട്ടിലേക്കുള്ള വനദേശീയപാത NH-766 പൂർണ്ണമായും അടച്ചു പൂട്ടാനുള്ള ആലോചനയ്ക്കെതിരെ വളരെ ശക്തമായ സമര പരിപാടികൾ സുൽത്താൻബത്തേരിയിലും വയനാട്ടിൽ പലയിടങ്ങളിലും നടന്നു. ഈ സമരത്തിന് ഐക്യദാർട്യം പകർന്നു കഴിഞ്ഞ ഞായറാഴ്ച (06 ഒക്ടോബർ) ഉച്ച തിരിഞ്ഞു പെന്തെക്കോസ്തു സഭകളുടെ ആഭിമുഖ്യത്തിൽ വയനാട്ടിൽ റാലി നടത്തിയിരുന്നു. തുടന്ന് കേരളത്തിലെ മന്ത്രിമാർ വയനാട് ജനതയ്ക്ക് ഒപ്പം ഉണ്ടെന്നു പ്രഖ്യാപിച്ചു. സമരപന്തലിൽ ഉപവാസം കിടന്നവരെ അത് അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും, അതിന് വേണ്ട കാര്യങ്ങളിൽ കേരള ഗവണ്മെന്റ് സഹകരിക്കും എന്ന് ഉറപ്പു നൽകി അവരുടെ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കോടതി വിധിക്കു വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണ് വയനാട് ജനത. വിഷയത്തിൽ അനുകുലമായ വിധി കോടതിയിൽ നിന്നും ഉണ്ടാകേണ്ടതിന് വയനാട്ടിലെ ദൈവമക്കൾ ഈ മാസം ഒക്ടോബർ 15, 16, 17 തിയതികളിൽ സുൽത്താൻബത്തേരി ബഥേൽ ആശ്രമത്തിൽ വെച്ച് ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു. ഈ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ഉപവാസപ്രാർത്ഥന നടക്കുക. വയനാട്ടിൽ ഉള്ള ദൈവമക്കൾ ഈ കൂട്ടായ്മയിൽ സഹകരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 9846326447,9656953719

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.