സി.ഏ. താലന്ത് പരിശോധന; ചെങ്ങന്നൂർ ഏ.ജി. ഒന്നാം സ്ഥാനം
ചെങ്ങന്നൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സ് ചെങ്ങന്നൂർ സെക്ഷന്റെ താലന്ത് പരിശോധന ഒക്ടോബർ 7 ന് വെൺമണി ശാലേം ഏ.ജി ചർച്ചിൽ വച്ച് നടത്തപ്പെട്ടു. സെക്ഷൻ സി. എ പ്രസിഡന്റ് പാസ്റ്റർ ജോസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്ഷൻ സി. എ. സെക്രട്ടറി ബ്രദർ അജിമോൻ വീ.കെ സ്വാഗതംപറഞ്ഞു. സെക്ഷൻ പ്രസ്ബിറ്റർ റവ. വി. ജെ ശാമുവേൽ കുട്ടി ഉത്ഘാടനം നിർവ്വഹിച്ചു. ചെങ്ങന്നൂർ ഏ.ജി. ഒന്നാം സ്ഥാനവും ചെറിയനാട് ഏ. ജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പാസ്റ്റർമാരായ റെജിമോൻ സി ജോയ്, കെ രാജൻ, കുഞ്ഞുമോൻ ലൂക്കോസ്, സാം പി ലൂക്കോസ്, പി ലാലൻ, എം ഐ ഷാജി സജിത്ത് ലാൽ , സന്തോഷ് ജോൺ, പി വി മാത്യു ,സണ്ണി വർഗ്ഗീസ്, എന്നിവർ സന്നിഹിതരായിരുന്നു. സെക്ഷൻ സിഎ ട്രഷറർ ബ്രദർ ലിജോമോനച്ചൻ ക്യതജ്ഞത അറിയിച്ചു കമ്മറ്റി അംഗങ്ങൾ ആയ ബ്രദർ ജോജി ജോൺസൻ, ബ്രദർ ജെയ്സു വി ജോൺ താലന്ത് പരിശോധനക്ക് നേതൃത്വം നൽകി.