കാനഡ ഇൻറ്റർ ചർച്ച് ടാലെന്റ് ടെസ്റ്റിന് അനുഗ്രഹീത സമാപ്തി

ഹാമിൽട്ടൺ (കാനഡ): ഹാമിൽട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ് വിഷൻ മിനിസ്ട്രിസ് നേതൃത്വം നൽകുന്ന അഞ്ചാമത് ഇൻറ്റർ ചർച്ച് ടാലെന്റ്
ടെസ്റ്റിന് അനുഗ്രഹീത സമാപ്തി.
ഒക്ടോബർ 5 രാവിലെ 9 .30 മുതൽ വൈകുന്നേരം 5.30 വരെ ഇമ്മാനുവേൽ ക്രിസ്ത്യൻ റീഫോമിട് ചർച്, 61 മോഹവക് റോഡ് വെസ്റ്റ് ഹാമിൽട്ടനിൽ വെച്ചു നടത്തപ്പെട്ട ടാലെന്റ് ടെസ്‌റ്റിൽ ഒണ്ടാറിയോയിലെ 15 സഭകളിൽ നിന്ന് നിരവധിപേർ പങ്കെടുത്തു. ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ലണ്ടൻ ഒന്നാം സ്ഥാനവും ഹാമിൽട്ടൺ മലയാളി ക്രിസ്ത്യൻ അസ്സംബ്ലി, സിയോൺ ഗോസ്പൽ അസ്സംബ്ലി ടോറോന്റോ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി മുൻനിരയിൽ എത്തി. വിവിധ സഭകളിലെ പാസ്റ്റർമാർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. വ്യത്യസ്ത ഗ്രൂപ്പുകളിലായി സംഗീതം, ഗ്രൂപ്പ് സോങ്, പ്രസംഗം, ബൈബിൾ ക്വിസ്, ബൈബിൾ റഫറൻസ് തുടങ്ങിയവയായിരുന്നു ഈ വർഷത്തെ മത്സരങ്ങൾ. ഹാമിൽട്ടൺ മലയാളീ ക്രിസ്ത്യൻ അസംബ്ലി സീനിയർ പാസ്റ്റർ എബ്രഹാം തോമസ് ചീങ്കയിൽ നേതൃത്വം നൽകി.

-Advertisement-

You might also like
Comments
Loading...