ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഉം അൽ ഖുവൈൻ കൺവൻഷൻ ഇന്ന്‌ വൈകിട്ട്; പാസ്റ്റർ പ്രിൻസ് റാന്നി ശുശ്രൂഷിക്കുന്നു

ഉം അൽ ഖുവൈൻ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഉം അൽ ഖുവൈന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവൻഷൻ നടത്തപ്പെടുന്നു. ഇന്ന്‌  വൈകിട്ട് 7.30 മുതൽ 10 മണി വരെ ഉം അൽ ക്വിവിൻ ചർച്ച് സെൻററിൽ വച്ചാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. ഈ കൺവൻഷനിൽ സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ പ്രിൻസ് റാന്നി ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. നവംബർ 15 വെള്ളിയാഴ്ച രാവിലെ നടക്കുന്ന സഭായോഗത്തിലും അദ്ദേഹം ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും. ഈ യോഗങ്ങളിലേക്ക് എല്ലാ ദൈവജനത്തെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യന്നതായി ഭാരവാഹികൾ അറിയിച്ചു. കൺവൻഷന്റെ മീഡിയ പാർട്ട്ണറായി ക്രൈസ്തവ എഴുത്തുപുര പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ സഞ്ജു കുര്യാക്കോസ്: 050 3396644, സെക്രട്ടറി – അനീഷ്‌ തോമസ്: 055 7454541

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.