കർണ്ണാടക ഐ പി സി സ്റ്റേറ്റ് ക്യാംപ് (റേസിന് )അനുഗ്രഹിത സമാപ്തി.

അലക്‌സ് പൊൻവേലിൽ

ബെംഗളൂരു: ഒക്ടോബർ 6-ന് ഏബനേസർ നേഴ്‌സിങ് കോളേജ് ഗുബ്ബി ക്രോസ് കൊത്തന്നൂരിൽ, പി.വൈ.പി.എ ക്യാംപ് റേസ് ആരംഭിച്ചു, പ്രസ്തുത ക്യാംപിൽ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ലാൻസൺ പി മത്തായി ഉത്ഘാടന സന്ദേശ ത്തിൽ ലക്ഷ്യ ബോധത്തോടെ വിരുതു തെറ്റാതെ യേശുക്രിസ്തുവിന്റെ മാതൃക പിൻതുടർന്നു കൃപക്ക് ഒത്തവണ്ണം ഓടുന്നവരാകണം നമ്മുടെ യുവാക്കൾ എന്ന ആഹ്വാനത്തോടെ പ്രാർത്ഥിച്ച് ആരംഭിച്ച യൂത്ത് ക്യാംപ് ഒക്ടോബർ 8 വരെ തുടർന്നു. പാസ്റ്റർ സാജൻ ജോയി, രക്ഷയുടെ വിവിധ തലങ്ങളേ ആസ്പദമാക്കിയും, പാസ്റ്റർ ചെയ്സ് ജോസഫ് പാപനുകത്തിന്റെ അടിമത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നീ വിഷയങ്ങളേ ആസ്പദമാക്കി ദൈവ വചനം ശുശ്രൂഷിച്ചു.

post watermark60x60

സമാപനം ദിവസമായ ഇന്ന് ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ് ദുരുപദേശങ്ങളും ലോകമയത്വങ്ങളും നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ യൗവ്വന തലമുറ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും സദാ ജീവിതത്തിൽ നിലനിറുത്തുന്നവരാകണം എന്ന സന്ദേശം നൽകി, തുടർന്ന് തിരുമേശ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയുംചെയ്തു. സിസ്റ്റർ ആശാ ജോബ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു.

നിരവധി പേർ ആത്മനിവു പ്രാപിക്കയും, ദൈവവേലയ്ക്കായി സമർപ്പിക്കയും ചെയ്ത ക്യാംപ് അനുഗ്രഹകരമായി പര്യവസാനിച്ചു.

Download Our Android App | iOS App

-ADVERTISEMENT-

You might also like