മലബാറിന് ഒപ്പം കോട്ടയം സൗത്ത് പി.വൈ.പി.എ

മലബാർ: മലബാറിനെ ദുരിതത്തിലാഴ്ത്തിയ പേമാരിയിലും പ്രകൃതിക്ഷോഭത്തിലും ദുരിതക്കയത്തിലാണ്ട് പോയവർക്ക് ആശ്വാസമേകുവാൻ കോട്ടയം സൗത്ത് പി. വൈ.പി.എ യും. പ്രകൃതി ക്ഷോഭത്തിനിരയായ പാലക്കാട് ജില്ലയിലെ മൂന്നേക്കർ ഐപിസി എബനേസർ സഭയോട് ചേർന്നു അവിടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു.

തുടർന്ന് മലപ്പുറം ജില്ലയിൽ എടവണ്ണ, നിലമ്പൂരിൽ കവളപ്പാറ ഐ.പി.സി കർമേൽ സഭയോട് ചേർന്ന് കവളപ്പാറ, അമ്പുട്ടാൻപെട്ടി, പാതാർ, തുടിങ്ങയ സ്ഥലങ്ങൾ സന്ദർശിച്ചു. ദുരിതബാധിതരായ ചിലരെ ആശ്വസിപ്പിക്കുകയും പ്രാർഥിക്കുകയും സാമ്പത്തിക കൈത്താങ്ങൽ നല്കുകയും ചെയ്തു. പി.വൈ.പി.എ ഈ വർഷത്തെ യുവജന ക്യാംപിനായി സ്വരൂപിച്ച തുകയിൽ നിന്നും ഒരു ഭാഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ചിരുന്നു. ക്യാംപ് കൺവീനറായിരുന്ന പാസ്റ്റർ വിൻസി.ജി.ഫിലിപ്പിന്റെ നേതൃത്വത്തിൽ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജിബു മാത്യു, സെക്രട്ടറി വത്സൻ ഏബ്രഹാം, ജോയിന്റ് സെക്രട്ടറി ജോഷ് ഏബ്രഹാം ജേക്കബ് എന്നിവരൊപ്പം കൂടെ ഉണ്ടായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.