യാത്ര നിരോധനം: വയനാട്ടിലെ പെന്തെക്കോസ്ത് സമൂഹത്തിന്റെ ഐക്യദാർഢ്യ റാലി നടന്നു

സുൽത്താൻ ബത്തേരി: ബന്ദിപൂർ വനമേഖലയിൽ ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനത്തിനെതിരെ ബത്തേരിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് വയനാട്ടിലെ പെന്തെക്കോസ്ത് സമൂഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് 06/10/19 ഉച്ചക്ക് 2 മണിക്ക് സുൽത്താൻ ബത്തേരി കോട്ടക്കുന്ന് പരിസരത്തു നിന്നു ആരംഭിച്ച പ്രതിഷേധ റാലി യുവജന സംഘടനകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലിൽ സമാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞു റാലിയിൽ വയനാട്ടിലുള്ള എല്ലാ പെന്തെക്കോസ്ത് സഭകളും സംഘടനകളും പിന്തുണയറിയിച്ചു. 1500 യിൽ അധികം ആളുകൾ പങ്കെടുത്തു.
യാത്ര നിരോധനം ഏറെ സങ്കീർണമായ പ്രശ്നമാണെന്നും ബുദ്ധിപരമായ നയപരമായും പരിഹാരം കാണണമെന്നും വന്യജീവി സംരക്ഷണം ഉറപ്പുവരുത്തി കൊണ്ട് തന്നെ ഇന്ത്യയിൽ പലയിടത്തും ഇത്തരം കേസുകൾ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. അത് ഇവിടെയും ബാധകമാണ് വയനാടിനോട് വ്യത്യസ്ത സമീപനം പാടില്ല. നിയമവിദഗ്ധരുമായി കൂടി ആലോചിച്ച് സുപ്രീംകോടതികളിൽ അടക്കം ഇടപെടലുകൾ നടത്തണമെന്ന് പാസ്റ്റർ പാസ്റ്റർ കെ.കെ മാത്യു ഉൾപ്പടെ ഉള്ളവർ പറഞ്ഞു

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.