ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശ സംരക്ഷണവും ശാക്തീകരണവും ഉറപ്പുവരുത്തും: അഡ്വ. പി.കെ. ഹനീഫ

കൊട്ടാരക്കര: പെന്തക്കോസ്ത് വിഭാഗം ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസപുരോഗതിയും സംരക്ഷണവും ശാക്തീകരണവും ഭരണഘടനപരമായ അവകാശങ്ങളും ഉറപ്പു വരുത്തുമെന്നു കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. പി. കെ ഹനീഫ. മതന്യൂനപക്ഷങ്ങൾ നേരിടുന്ന അവകാശധ്വംസനങ്ങൾ, പൗരാവകാശമായ മതപ്രചരണത്തിനെതിരെയുള്ള കടന്നുകയറ്റം ആദിയായ വിഷയങ്ങളിൽ ന്യൂനപക്ഷ കമ്മീഷൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാവിഭാഗവ്യത്യാസമെന്യേ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആദിയായ വിവിധ മേഖലകളിലൂടെ സമൂഹത്തിന്റെ വികസനത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ യത്നിക്കുന്ന ആഗോളസംഘടനയായ “വേൾഡ് ക്രിസ്ത്യൻ കൗൺസിലിന്റെ”(WCC) ഇന്ത്യാഘടകത്തിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര തിയോളജിക്കൽ സെമിനാരിയുടെ ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവ. എ. ബനാൻസോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ജെസ്റ്റിൻ കോശി, ഗ്ലാഡ്സൺ ജേക്കബ്, ഡേവിഡ് ശാമുവേൽ, ഡി. അലക്സാണ്ടർ, മാത്യൂ സാം, മാത്യൂസ് ജോർജ്, സാറാമ്മ സണ്ണി, പാസ്റ്റർമാരായ ബിജു റ്റി ഫിലിപ്പ്, മാത്യൂ ബി ബെന്നി എന്നിവർ സംസാരിച്ചു.
പ്രസ്തുത സമ്മേളനത്തിൽ‌ ക്രിസ്ത്യൻ സമൂഹത്തിനു‌ ന്യൂനപക്ഷം എന്ന നിലയിൽ ലഭ്യമാകുവാനുള്ള അവകാശങ്ങൾ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സർക്കാർ സംവിധാനങ്ങളിൽ നിന്നും ലഭിക്കേണ്ട പൗരാവകാശങ്ങൾ, പെന്തക്കോസ്ത് സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ആദിയായ വിഷയങ്ങൾ വിവിധ സഭാ പ്രതിനിധികൾ WCCയുടെ ശ്രദ്ധയിൽ പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.