ഏ. ജി. കരുനാഗപ്പള്ളി സെക്ഷൻ സണ്ടേസ്കൂൾ താലന്തു പരിശോധന

ഷാജി ആലുവിള

ശൂരനാട്: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ സണ്ടേസ്കൂൾ താലന്തു പരിശോധന ശൂരനാട് ചക്കുവള്ളി ഫെയ്ത്ത്‌ ഏ. ജി. യിൽ വച്ച് നാളെ(02/10/19) രാവിലെ 8.30 നു ആരംഭിക്കും. സെക്ഷൻ പ്രസ്‌ബിറ്റർ റവ. അലക്സണ്ടർ ശാമുവേൽ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സെക്ഷൻ കൺവീനർ പാസ്റ്റർ ജോബി അധ്യക്ഷത വഹിക്കും. സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ നിലയിലുള്ള താലന്തുകളെ വളർത്തി എടുക്കണ്ടതിനായി ക്രമീകരിക്കുന്ന ഈ പരിശോധന സമ്മേളത്തിൽ ഏകദേശം പതിനഞ്ച് തരത്തിലുള്ള മത്സരങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകൂട്ടി പേരുകൾ റെജിസ്റ്റർ ചെയ്ത് നടത്തുന്ന മത്സരത്തിൽ, സെക്ഷനിലെ ഇരുപത്തി നാലു സഭകളിൽ നിന്നുള്ള നൂറ്റമ്പത് കുട്ടികൾ പങ്കെടുക്കും. ബൈബിൾ വിദഗ്ധർ ജഡ്ജസ് ആയി മേൽനോട്ടം വഹിക്കും. ആരാധനയും വചന ധ്യാനവും ആരംഭമായി ക്രമീകരിച്ചിരിക്കുന്നു. അധ്യാപകർക്കും പ്രത്യേക താലന്തു മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന സഭക്ക് സെബാസ്റ്റിയൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ക്രമീകരിച്ചിട്ടുണ്ട്. സെക്രട്ടറി പാസ്റ്റർ എബി മോൻ, ട്രഷറർ സാജൻ ലൂക്കോസ് എന്നിവർ നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.