മലബാറിന്റെ കണ്ണീരൊപ്പാൻ ഐ.പി.സി സ്‌റ്റേറ്റ് സോദരി സമാജം

സിഞ്ചു മാത്യു നിലമ്പൂർ

നിലമ്പൂർ: ഐ.പി.സി സ്റ്റേറ്റ് സോദരി സമാജ പ്രതിനിധികൾ ഉരുൾപൊട്ടലും പ്രളയവും ഭീകരമായി ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ചു. സോദരി സമാജം പ്രസിഡന്റ് ഏലിയാമ്മ തോമസ് കുമ്പനാട്, സെക്രട്ടറി സൂസൻ എം ചെറിയാൻ കോട്ടയം, മിനി ജോർജ്ജ് വൈസ് പ്രസിഡണ്ട് പാലക്കാട്, റോസമ്മ ജയിംസ് വൈസ് പ്രസിഡണ്ട് തിരുവനന്തപുരം തുടങ്ങിയവർ പാലക്കാട്, അട്ടപ്പാടി, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായങ്ങൾ കൈമാറി. സെന്റർ പാസ്റ്റർമാർ, പാസ്റ്റർമാർ, വിശ്വാസികൾ തുടങ്ങിയവരുടെ വലിയ പിന്തുണ സോദരി സമാജത്തിന്റെ പ്രവർത്തനത്തിന് വലിയ ആശ്വാസം നൽകുകയുണ്ടായി. തുടർന്ന് ഉരുൾപൊട്ടൽ, മലയിടിച്ചിൽ സംഭവിച്ച പാതാർ, കവളപാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം പ്രതിനിധികൾ മടങ്ങിയത്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.