പെന്തെകോസ്ത് സെമിത്തേരിക്കെതിരായ സംഘടിത ആക്രമണം അപലപനീയം: റവ. ടി.വി പൗലോസ്

പുനലൂർ: പത്തനംതിട്ട ജില്ലയിലെ തോന്ന്യാമലയിലെ പെന്തെകോസ്ത് സെമിത്തേരിക്കു നേരെ ഉണ്ടായ സംഘടിത അക്രമം ദൈവജനത്തിനും ദൈവസഭയ്ക്കുമെതിരായുള്ളതാണതെന്നും അതിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രതിക്ഷേധിക്കുന്നുവെന്നും ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ടി.വി. പൗലോസ്.

സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരും രാഷ്ട്ര നന്മക്കായി പ്രാർത്ഥിക്കുന്നവരും പ്രവർത്തിക്കുന്നവരുമെന്നിരിക്കെ പെന്തെകോസ്ത് സഭകൾക്കെതിരെ പല തരത്തിലുണ്ടാക്കുന്ന ഭീക്ഷണികളും അക്രമണങ്ങളും ഭാരതത്തിന്റെ മതേതര സ്വഭാവത്തിനു എതിരെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാധനക്കും മതാചാരങ്ങൾക്കുമുള്ള സമ്പൂർണ്ണ സ്വാതന്ത്രം ഇന്ത്യൻ ഭരണഘടന നൽകിയിരിക്കെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി വർദ്ധിച്ചു വരുന്ന പീഢനങ്ങൾ തികെച്ചും അപലനീയമാണ്.

ഇക്കാര്യത്തിൽ പെന്തെകോസ്ത് സമൂഹത്തിനുണ്ടായ ആശങ്ക പരിഹരിക്കുവാൻ മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും അതിനായുള്ള ശ്രമങ്ങൾ തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും പാസ്റ്റർ ടി.വി. പ്രസ്താപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.