പത്തനംതിട്ടയിൽ പെന്തക്കോസ്ത് സെമിത്തേരിക്ക് നേരെ ആക്രമണം

പത്തനംതിട്ട: ഏഴ് പതിറ്റാണ്ടിലേറെക്കാലമായി ഉപയോഗിച്ചു വരുന്ന പത്തനംതിട്ടയിലെ 30 ഓളം പെന്തെക്കോസ്ത് സഭകളുടെ സെമിത്തേരികൾക്ക് എതിരെ വ്യാപക ആക്രമം. സെപ്.20നു രാത്രിയിലാണ് ആക്രമികൾ ഗേറ്റ് അടക്കം തല്ലി തകർത്തത്. പത്തനംതിട്ട തോന്നിയമലയിലുള്ള എല്ലാ സെമിത്തേരികൾക്കും ആണ് പ്രതിസന്ധി നേരിട്ടിരിക്കുന്നത്.

നല്ല നിലയിൽ കെട്ടുറപ്പോടെ പ്രവർത്തിക്കുന്ന സെമിത്തേരികളാണ് ഇവിടെയുള്ളത്. പത്തോളം സെമിത്തേരികളുടെ ഗെയ്റ്റുകൾ ഇളക്കി മാറ്റുകയും മാറ്റാൻ പറ്റാത്തവ തല്ലിത്തകർന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. ഐ.പി.സി, ഏ.ജി, ചർച്ച് ഓഫ് ഗോഡ്, സ്വതന്ത്ര സഭകൾ തുടങ്ങിയവയുടെ സെമിത്തേരികളിലാണ് അക്രമം. വിശ്വാസികളുടെ വൻ പ്രതിഷേധത്തെത്തുടർന്ന് എം.പി ആന്റോ ആൻറണി, എം.എൽ.എ വീണാ ജോർജ്, പത്തനംതിട്ട പോലീസ് തുടങ്ങിയവർ പ്രശ്നത്തിൽ ഇടപ്പെട്ടു വരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

ഐ.പി സി ജനറൽ കൗൺസിൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ്, ഐ.പി.സി സംസ്ഥാന കൗൺസിൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ സിസി എബ്രഹാം സെക്രട്ടറി ഷിബു നെടുവേലിൽ സംസ്ഥാന കൗൺസിലംഗം പാസ്റ്റർ സാം പനച്ചയിൽ, പാസ്റ്റർമാരായ ജിജി തേക്കുതോട്, തോമസ് വർഗീസ് സിബി ജോൺസൺ തുടങ്ങിയവർ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടു. പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് അധികാരികളുമായി ചർച്ചകൾ നടത്തുന്നു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.