മെഗാ ബൈബിൾ ക്വിസ്

കൊട്ടാരക്കര: കൊട്ടാരക്കര മേഖല പി. വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് സെപ്റ്റംബർ 21 ശനിയാഴ്ച (നാളെ ) രാവിലെ 9 മണിമുതൽ വൈകിട്ട് 4 മണിവരെ കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടത്തപ്പെടുന്നു. ആവർത്തനപുസ്തകം, അപ്പോസ്തല പ്രവർത്തികൾ, എബ്രായർ എന്നീ പുസ്തകങ്ങളെ ആധാരമാക്കിയാണ് ബൈബിൾ ക്വിസ് നടക്കുന്നത്. ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ സി ജോൺ ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർ വർഗീസ് മത്തായി മുഖ്യ സന്ദേശം നൽകും. പി.വൈ.പി.എ മേഖല പ്രസിഡന്റ് പാസ്റ്റർ ബിൻസ് ജോർജ് ഈ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. കൊട്ടാരക്കര മേഖല പി.വൈ.പി.എ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like