ബെംഗളൂരു: ഐ.പി.സി കർണ്ണാടക ഹെഡ്ക്വാർട്ടേഴ്സിൽ ഇന്നലെ ആരംഭിച്ച 15 മത് വാർഷിക കൺവൻഷൻ പാസ്റ്റർ ഏബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ സെന്റർ പ്രസിഡന്റും, സ്റ്റേറ്റ് സെക്രട്ടറിയും ആയ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ദൈവരാജ്യത്തിന്റെ വക്താക്കളായി നാം മാറണമെന്നും അത് നമ്മിൽ വെളിപ്പെടേണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തുടർന്ന് പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവ വചനത്തിൽ നിന്നും സംസാരിച്ചു. യോഹന്നാൻ 15: 2 ആധാരമാക്കി സാക്ഷാൽ മുന്തിരി വള്ളിയായ ക്രിസതുവിൽ നിന്നു ഫലം കായിക്കുന്നതാണ് ദൈവ പ്രസാദമെന്നും, ക്രിസ്തു ബന്ധം സദാ സജീവമായി തന്നെ നിലനിർത്തുന്നതിൽ നാം ഉത്സുകരായിരിക്കണമെന്നും വചന ശുശ്രൂഷയിൽ കൂട്ടിച്ചേർത്തു.
20നും അദ്ദേഹം ദൈവവചനം ശുശ്രൂഷിക്കും. 21നു രാവിലെയും വൈകിട്ടും പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി വചനം ശുശ്രൂഷിക്കും. ശനി രാവിലെ 10 മുതൽ 1 മണി വരെ പ്രത്യേക മീറ്റിങ്, 2.30 മുതൽ 4. 30 വരെ സൺഡേ സ്കൂൾ , പി.വൈ.പി.എ മീറ്റിങ് എന്നിവ നടക്കും. സമാപന ദിവസം ഞായർ രാവിലെ 9 മുതൽ 1 വരെ സെന്റർ വണ്ണിലേ 24 സഭകളുടെ സംയുക്ത ആരാധനയിൽ മുൻ ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജ് പങ്കെടുക്കും, കർത്തൃ മേശ ശുശ്രൂഷകൾക്ക് പാസ്റ്റർ. വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും.
Download Our Android App | iOS App