പുനലൂർ കുതിരച്ചിറ ഹോളി ട്രിനിറ്റി സി.എസ്.ഐ യുവജന പ്രസ്ഥാനത്തിന്റെ ലൈബ്രറിയുടെ ഉത്‌ഘാടനം നടന്നു

ലിജോ ഡേവിഡ് പുനലൂർ

പുനലൂർ:കുതിരച്ചിറ ഹോളി ട്രിനിറ്റി സി.എസ്.ഐ ഇടവക യുവജന പ്രസ്ഥാനം ആരംഭിച്ച ലൈബ്രറിയുടെ ഉത്‌ഘാടനം സി .എസ്.ഐ കൊല്ലം കൊട്ടാരക്കര ഡയോസിസ് ബിഷപ്പ് ഉമ്മൻ ജോർജ് തിരുമേനി നിർവഹിച്ചു.ബിഷപ്പ് ചാപ്ലിൻ റവ.രാജേഷ് ജെ ചാൾസ്,ഇടവക വികാരി റവ കുഞ്ഞുമോൻ ഇടവക ഭാരവാഹികൾ ,യുവജന പ്രസ്ഥാന അംഗങ്ങൾ,എന്നിവർ പങ്കെടുത്തു.യുവതി യുവാക്കളെ വായനയിലൂടെ ക്രിസ്തീയ സാക്ഷ്യമുള്ള തലമുറയായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി ആരം ഭിച്ചിരിക്കുന്നത്. C.M.S മിഷണറി ബെഞ്ചമിൻ ബെയ്‌ലി മലയാളത്തിൽ പരിഭാഷപ്പെടുത്തി കേരളത്തിൽ അച്ചടിച്ച ആദ്യ ബൈബിളിന്റെ ഡിജിറ്റൽ കോപ്പിയിൽ നിന്ന് റീ പ്രിന്റ് ചെയ്‌തു തയ്യറാക്കിയ ബൈബിൾ ഉമ്മൻ ജോർജ് തിരുമേനി യുവജന പ്രസ്ഥാന സെക്രട്ടറി ബോബിൻ ബിജു ജോണിന് നൽകി ആദ്യ ബുക്ക് വിതരണവും നിർവ്വഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.