27-മത് ചെറുവക്കൽ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു

ബ്ലസൻ ചെറുവക്കൽ

ചെറുവക്കൽ: ഐ.പി.സി വേങ്ങൂർ സെന്ററിന്റേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും കിളിമാനൂർ ഏരിയായുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 22 മുതൽ 29 വരെ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്ന ചെറുവക്കൽ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഈ വർഷവും വളരെ വിശാലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെന്റർ പ്രസിഡന്റ് റവ.ഡോ. ജോൺസൺ ഡാനിയേൽ ജനറൽ കൺവീനറായി 101 അംഗ കമ്മിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു.

റവ.ഡോ. ജോൺസൺ ഡാനിയേൽ (ജനറൽ കൺവീനർ) പാസ്റ്റർ കെ. ഷാജി, പാസ്റ്റർ കെ. ബെന്നി (ജോയിന്റ് കൺവീനർമാർ) പാസ്റ്റർ ജിനു ജോൺ (പ്രോഗ്രാം) പാസ്റ്റർ ഫ്രാൻസിസ് മാത്യു (പ്രയർ) പാസ്റ്റർ ജോൺസൺ എ. (പബ്ലിസിറ്റി) സുവിശേഷകൻ ജോൺസൺ ജെ. (ഫിനാൻസ്) സാം. സി ഡാനിയേൽ (ട്രാൻസ്പോർട്ടേഷൻ) പാസ്റ്റർ ബിനുമോൻ എം. (പന്തൽ) ജോസ് എം. (വിജിലൻസ്) സുവിശേഷകൻ രതീഷ് (അക്കോമഡേഷൻ) പാസ്റ്റർ ജെയിംസ് വർഗീസ്, പാസ്റ്റർ യോഹന്നാൻകുട്ടി (ഫുഡ്) സുവിശേഷകൻ വിൽസൺ സാമുവേൽ (മീഡിയ) ജോൺകുട്ടി (പാർക്കിംഗ്) പാസ്റ്റർ കെ. രാജൻ (സ്റ്റേജ്) എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വിദേശത്തുനിന്നും സ്വദേശത്തുനിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന ഈ കൺവൻഷൻ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിൽ ഒന്നാണെന്ന് സെക്രട്ടറി ജിനു ജോൺ, പബ്ലിസിറ്റി കൺവീനർ ജോൺസൺ എ. എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading