മതപരിവർത്തനപേരിൽ കേസിൽ ജയിലിൽ കഴിയുന്ന വൈദികനെ പുറത്തു വിടണം : ഡീൻ കുരിയാക്കോസ് എംപി അമിത് ഷായ്ക്ക് കത്ത് നൽകി

കൊച്ചി: കള്ള കേസിൽ കുടുക്കി ജാർഖണ്ഡ് ജയിലിൽ കഴിയുന്ന മലയാളി വൈദീകനെ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. ,കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ.അമിത് ഷായ്ക്കു കത്ത് നല്‍കി..

അതെ സമയം ജാർഖണ്ഡിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ വൈദികർക്ക് നീതി നിഷേധിക്കുന്നതായി സീറോ മലബാർ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭഗൽപ്പൂർ രൂപതയിലെ വൈദികനായ ഫാദർ ബിനോയ് ജോൺ, സഭാപ്രവർത്തകനായ മുന്ന ഹാൻസ്ദ എന്നിവരെ റിമാൻഡിൽ വച്ചത് അന്യായമായി ആണെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കാനുള്ള ഭരണഘടനാ അവകാശമാണ് ഇവർക്ക് നിഷേധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ രാജ്ദാഹ മിഷനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബിനോയ് ജോണും മുന്ന ഹാന്‍സ്ദയും അറസ്റ്റിലായത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.