ഐ.പി .സി ബാംഗ്ലൂർ സെന്റർ വൺ വാർഷിക സമ്മേളനം

അലക്സ് പൊൻവേലിൽ

ബാംഗ്ലൂർ: ഈ വർഷത്തെ ഐ.പീ.സി, ബാംഗ്ലൂർ സെന്റർ വൺ 15 മത് വാർഷിക സമ്മേളനം സെപ്റ്റംബർ മാസം 19 മുതൽ 22 വരെ ഹൊരമാവ് അഗരയിലുള്ള ഐ.പീ.സീ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് നടത്തപെടുന്നതായിരിക്കും.
19 വ്യാഴം വൈകിട്ട് 6 മണിക്ക് ഐ.പീ.സി കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറിയും ബാംഗ്ലൂർ സെന്റർ വൺ പ്രസിഡന്റുംമായ പാസ്റ്റർ, ഡോ വർഗീസ് ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിക്കുന്നതും, തുടർന്ന് പാസ്റ്റർ തോമസ് ഫിലിപ്പ്, വെൺമണി, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ ശുശ്രൂഷിക്കുന്നതായിരിക്കും.വെള്ളി രാവിലെ 10 മുതൽ 1 മണിവരെ ഉപവാസ പ്രാർത്ഥനയും, ഉച്ച കഴിഞ്ഞ് 2.30 മുതൽ 4. 30 വരെ സോദരീ സമ്മേളനവും, ശനി രാവിലെ 10 മുതൽ 1 വരെ പ്രത്യേക സമ്മേളനവും തുടർന്ന് 2.30 മുതൽ 4.30 വരെ സൺഡേസ്കൂൾ, പീ.വൈ.പീ.ഏ, എന്നിവയുടെ സംയുക്ത വാർഷിക സമ്മേളനവും, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ 6 മുതൽ 9 വരെ സുവിശേഷയോഗവും നടത്തപ്പെടും.
സമാപന ദിവസമായ ഞായർ രാവിലെ 9 മുതൽ1 മണി വരെ ബാംഗ്ലൂർ സെന്റർ വണ്ണിലുളള 24 സഭകളുടെ സംയുക്ത ആരാധന യോടും തിരുമേശയോടും കൂടെ പര്യവസാനിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.