ഏ.ജി. കരുനാഗപ്പള്ളി സെക്ഷൻ കൂട്ടായ്മ നടന്നു

ഷാജി ആലുവിള

തേവലക്കര: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൂട്ടായ്മ യോഗം തേവലക്കര ഏ. ജി. യിൽ ഇന്നലെ രാവിലെ 9 മുതൽ നടന്നു. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൾ റവ. ശാമുവൽ കുട്ടി മുഖ്യ അഥിതി ആയിരുന്നു.

സാമൂഹിക ജീവിതത്തിലെ വിശ്വാസ ജീവിതം ഉത്തമ മാതൃകയോടെ നാം നയിച്ച് സഭയിലും സമൂഹത്തിലും കർത്താവിന്റെ സാക്ഷികൾ ആകുവാൻ വചന ശുശ്രൂഷയിലൂടെ വിശ്വാസ സമൂഹത്തോട് റവ. ശാമുവൽ കുട്ടി ഓർമ്മിപ്പിച്ചു. പത്തുവർഷം തുടർമ്മാനമായി സെക്ഷൻ സണ്ടേസ്കൂൾ കൺവീനർ ആയി സേവനം ചെയ്ത പാസ്റ്റർ ജോയി തോമസിനെ സെക്ഷൻ ആദരിച്ചു. കഴിഞ്ഞ വർഷം 10- ആം ക്ലാസിലും +2 വിലും മികച്ച വിജയം നേടിയ നിസ്സി സി. രാജൻ, സ്നേഹ സോജൻ, ആൽഫിൻ എന്നീ വിദ്യാർത്ഥികൾക്ക് “എസ്ഥേർ അമ്മ ഫൗണ്ടേഷന്റെ” ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. സെക്ഷനിലെ 24 സഭകളുടെ ഒന്നായുള്ള ഈ ആത്മസംഗമം ആത്മീയ ഉണർവ്വിന് ഇടയായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading