ഏ. ജി. സൺഡേസ്കൂൾ അദ്ധ്യാപക വിദ്യാർത്ഥി രണ്ടാം ഘട്ട സെമിനാർ തുവയൂരിൽ നടന്നു

ഷാജി ആലുവിള

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ മധ്യ മേഖലയിലുള്ള എല്ലാ സൺഡേ സ്കൂൾ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ഏക ദിന സെമിനാർ നടന്നു. ഇന്നു രാവിലെ 10 മണിക്ക് തുവയൂർ ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് അടൂർ സെക്ഷൻ പ്രസ്‌ബിറ്റർ റവ.ജോസ്. ടി. ജോർജ്ജ് സമ്മേളനം ഉൽഘാടനം ചെയ്തു.

കുഞ്ഞുങ്ങളെ നാളെയുടെ വാഗ്ദാത്തങ്ങളയി സമൂഹത്തിൽ വളർത്തിയ എടുക്കണമെങ്കിൽ ദൈവ വചനത്തിന്റെ വ്യാപ്തി അവരിൽ കൊടുക്കണ്ടത് മാതാപിതാക്കളുടെയും സണ്ടേസ്കൂളിന്റെയും ഉത്തരവാദിത്വത്തിൽ ഉള്ളതാണെന്നും, ബാല്യകാലത്ത് തന്നെ ദൈവഭക്തിയും വചന പഠനവും അവരിൽ വർധിപ്പിച്ച്‌ വളർത്തി എടുക്കണ്ടതിന്റെയും അനിവാര്യത അദ്ദേഹം ഓർമിപ്പിച്ചു. ജന്മം കൊണ്ട് വ്യത്യസ്ഥ കുടുംബങ്ങൾ ആയാലും വളർച്ചയിൽ ദൈവ വഴിയിൽ നടത്തേണ്ടത് മാതാപിതാക്കന്മാരുടെ മാതൃകാ പരമായ ജീവിതത്തിലൂടെ കൂടി ആണെന്നും പാസ്റ്റർ ജോസ് ടി. പ്രസ്താവിച്ചു. ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി. വർഗ്ഗീസ് (മാവേലിക്കര) അധ്യക്ഷത വഹിച്ചു. സണ്ടേസ്കൂൾ ഡിസ്ട്രിക്ട് സെക്രട്ടറി ബാബു ജോയി സ്വാഗതം അറിയിച്ചു. മാതാപിതാക്കന്മാരും മക്കളും അടങ്ങുന്നതാണ് ഒരു കുടുംബം. ആ കുടുംബത്തിലെ കുഞ്ഞുങ്ങൾ ആണ് നാളത്തെ കുടുംബത്തിലെ പ്രധാനികൾ ഒപ്പം സഭയുടെയും. ആതലമുറയെ ദൈവ വചനത്തിനു വിധേയപ്പെടുത്തി വാർത്തെടുക്കണ്ടത് മാതാപിതാക്കളും സണ്ടേസ്കൂൾ ആണന്നും അതിനായി മാതാപിതാക്കന്മാർ കുഞ്ഞുങ്ങളെ ഉത്സാഹിപ്പിക്കണമെന്നും സുനിൽ മാവേലിക്കര അധ്യക്ഷ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

പക്വതയും ആത്മസമർപ്പണവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ ക്രൈസ്തവ സമൂഹത്തിനു സൺഡേസ്കൂളിലൂടെ മാത്രമെ സാധിക്കു. സണ്ടേസ്കൂൾ വിദ്യാർത്ഥികളും യുവജനങ്ങളും ആണ് സഭയുടെ നാളത്തെ നട്ടെല്ല്. അതിനുവേണ്ടിയുള്ള പരിശീലനം ആയിട്ടാണ് ഈ സെമിനാറുകൾ സംഘാടകർ ക്രമീകരിച്ചത്. വിവിധ സെക്ഷനിൽ വിദ്യാർത്ഥികൾക്ക് കൗതുകപരവും ഇമ്പകരവുമായ നിലയിൽ ജോൺ ജേക്കബ്, സൗമ്യ ജെറിൻ, റവ. സജിമോൻ ബേബി, എന്നിവർ ക്ലാസുകൾ നയിച്ചു. ആകർഷണീയമായ നിലയിലുള്ള മാജിക് ഷോ, പപ്പറ്റ് ഷോ, കുട്ടികളുടെ മറ്റ്‌ കലാപരിപാടികൾ എന്നിവ ഈ സെമിനാറിൽ ഉൾപ്പെടുത്തിയത് കുട്ടികളെ വളരെ ആകർഷിച്ചു.. ജോൺ ജേക്കബ് മാജിക് ഷോ യിലൂടെ ദൈവ വചനത്തിന്റെ നിസ്തുല്യത തെളിയിച്ചു. കുട്ടികളുടെ ഉള്ളിൽ നിന്നും ദുഷ്ചിന്തകൾ ഒഴിച്ചുമാറ്റി ദൈവത്വം നിറക്കണം എങ്കിൽ ദൈവ വചനം കുഞ്ഞു ഹൃദയങ്ങളിൽ തെളിവായി വരക്കണമെന്നും മാജിക് പ്രകടനത്തിലൂടെ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. തുടർന്നുള്ള സെക്ഷനിൽ സിസ്റ്റർ. സൗമ്യ ജെറിൻ ക്ലാസ് എടുത്തു. ദൃശ്യാവിഷ്ക്കരണത്തോട് കൂടി ആണ് ക്ലാസ്‌ നയിച്ചത്. ഇന്നയുടെ തലമുറ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അപഗ്രഥിച്ചുവേണം നാം അവരെ വചനത്തിൽ വളർത്തേണ്ടതെന്നും, അധ്യാപകർ ആധുനിക തലമുറയെ എങ്ങനെ നേർവഴിക്കു നടത്തണം എന്നും മാതാ പിതാക്കൻമാരോടും അധ്യാപകരോടുമായി നിർദ്ദേശിച്ചു. മാധ്യമങ്ങളുടെ അതിപ്രസരം തലമുറകളെ വഴിതെറ്റിക്കുന്ന ഈ വേളയിൽ വിവേകത്തോടെ അവരെ ബുദ്ധി ഉപദേശിക്കാനും, കുട്ടികളുടെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും തിരിച്ചറിവോടെ അവരുമായി ഇടപഴകണമെന്നും സൗമ്യ ചൂണ്ടി കാട്ടി. വ്യക്തികളിലുള്ള വളർച്ചയുടെ നാലു ഘട്ടങ്ങളെ സമ്മതിച്ചു പാസ്റ്റർ സജിമോൻ ബേബി സമാപന സന്ദേശത്തിൽ എടുത്തു പറഞ്ഞു. ബുദ്ധിപരമായ, മാനസികമായ, ശാരീരികമായ സാമൂഹികമായ നാലു തലങ്ങളാണ് അതു എന്നും കുട്ടികളുടെ വളർച്ചയിൽ പോഷക ഗുണമുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും വേദപുസ്തക പാഠ്യങ്ങളും കോടുക്കണമെന്നും അദ്ദേഹം സംസാരിച്ചു. അങ്ങനെ എങ്കിൽ നമ്മുടെ തലമുറ ദുരൂപദേശങ്ങളിൽ കുടുങ്ങാതെ വിശ്വാസത്തിൽ നിലനിൽക്കുവാൻ ഇടയാകും എന്നും കൂട്ടിച്ചേർത്തു. ക്രിസ്തു ശിഷ്യർ ആകുന്നതിനുള്ള നിയോഗം സമർപ്പിക്കപ്പെടേണ്ട സ്ഥലമാണ് സണ്ടേസ്കൂൾ എന്നും, കുട്ടികളെ സദാചാര ബോധത്തോടെ ജീവിത മൂല്യമുള്ള, രാജ്യത്തിന്റെ ഉത്തമ പൗരൻമാരയി വളർത്തി എടുക്കുന്നതിനുള്ള ഉത്തരവാദിത്തം സൺഡേസ്കൂളിലൂടെ ഉണ്ടാകട്ടെ എന്നും ആശംസാ സന്ദേശത്തിൽ ക്രൈസ്‌തവ എഴുത്തപുരക്കുവേണ്ടി ലേഖകൻ ഓർമ്മിപ്പിച്ചു. കൂടാതെ മാവേലിക്കര സെക്ഷൻ പ്രസ്‌ബിറ്റർ റവ. ടി.ജി. സാമുവലും ആശംസ അറിയിച്ചു. ഗാന ശുശ്രൂഷക്ക് പാസ്റ്റർ റെജി പുനലൂർ നേതൃത്വം വഹിച്ചു. . സൺഡേ സ്കൂൾ ഡിസ്ട്രിക്ട് മധ്യമേഖലാ സെക്രട്ടറി പാസ്റ്റർ റെജി പുനലൂർ നന്ദി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.