ലേഖനം:ദൈവം ആരാണെന്നറിഞ്ഞു ദൈവത്തെ ആരാധിക്കണം | സുവി. ജിബിൻ ജെ എസ്, തിരുവനന്തപുരം

വിശുദ്ധവേദ  പുസ്തകം നോക്കിയാൽ ദൈവം ആഗ്രഹിക്കുന്നത് ദൈവത്തിന്റെ സൃഷ്ടി ആയ മനുഷ്യൻ ദൈവത്തെ ആരാധിക്കണം എന്നുള്ളതാണ്. ഉൽപ്പത്തി പുസ്തകം വായിക്കുമ്പോൾ  എല്ലാ ദിവസവും വെയിലാറുമ്പോൾ ദൈവം തോട്ടത്തിലേക്ക് ഇറങ്ങി വരുന്നതാണ്.  തന്റെ സൃഷ്ടി ആയ മനുഷ്യരുമായി കൂട്ടായ്മ ആചരിക്കുവാൻ ആണ് ദൈവം  തോട്ടത്തിലേക്ക് ഇറങ്ങി വരുന്നത്. എല്ലാ കാലത്തിലും ദൈവത്തിന്റെ ആഗ്രഹം തന്റെ സൃഷ്ടി ആയ മനുഷ്യൻ ദൈവവുമായി കൂട്ടായ്മയിൽ ആയിരിക്കണമെന്നാണ്.
      എന്നാൽ ദൈവം ആരാണെന്നറിഞ്ഞു കൊണ്ട് ദൈവത്തെ ആരാധിക്കണം. യേശു ക്രിസ്തു പറഞ്ഞത് ‘ദൈവം ആത്മാവാകുന്നു അവനെ നമസ്ക്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കേണം’ എന്നാണ്.(യോഹന്നാൻ 4:24) എന്നാൽ ഇന്നിന്റെ കാലത്ത് നോക്കുവാണെങ്കിൽ പ്രമാണം അനുസരിക്കാതെയുള്ള ആരാധന ആണ് കൂടുതൽ കാണാൻ കഴിയുന്നത്.
post watermark60x60
    ദൈവം യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്ന് വിടുവിക്കുമ്പോൾ  മോശ ഫറവോനോടു പറഞ്ഞത് ‘എന്റെ ജനമായ യിസ്രായേൽ ജനത്തെ ആരാധിക്കാൻ വിട്ടയക്കണം എന്നാണ്’.ചെങ്കടൽ കടന്ന യിസ്രായേൽ മക്കളെ കൊണ്ട്  ആദ്യം ആരാധിപ്പിക്കയല്ല  ചെയ്തത്. പകരം ദൈവം പ്രമാണം കൊടുക്കുന്നതായാണ് കാണാൻ കഴിയുന്നത്. പ്രമാണം ഇല്ലതതുള്ള ആരാധനയെല്ലാം മൂല്യമില്ല്ലാത്ത പ്രഹസനങ്ങളാണ്. ആദ്യം ഒരു ഭക്തന്റെ ജീവിതത്തിൽ  വേണ്ടത് ദൈവവചനപ്രകാരം ഒരു അനുതാപത്തിന്റ ഹൃദയം ആണ്.
       അനുസരിക്കുന്നത് യാഗത്തെക്കാൾ ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ നല്ലത്. (1 ശാമുവേൽ 15:22) ആദ്യം വേണ്ടത് ദൈവ വചനം അനുസരിക്കുക എന്നതാണ്.
       നാം ദൈവത്തെ ആരാധിക്കേണ്ടത് ദൈവം തരുന്ന ഈ ലോകത്തിലെ താൽക്കാലിക നന്മകൾ കൊണ്ടോ അനുഗ്രഹങ്ങൾ കൊണ്ടോ മറ്റു ഭൗതീക നന്മകൾ കൊണ്ടോ അല്ല ‘ദൈവം ആരാണെന്ന് അറിഞ്ഞു ദൈവത്തെ ആരാധിക്കണം’.
 ഹബക്കൂക്‌ പ്രവാചകന്റെ ഭാഷയിൽ പറഞ്ഞാൽ (ഹബക്കൂക്‌ 3:17-19)  ഈ ലോകത്തിൽ ഒരു നന്മയും കിട്ടിയില്ലെങ്കിലും ജോലി മേഖലയിൽ അനുഗ്രഹം പ്രാപിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ഉയർച്ചയും പ്രാപിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭാവി എന്തായി തീരും എന്നുള്ള ആകുല ചിന്തകൾ മനസിനെ വേദനിപ്പിച്ചാലും
ഒരു ഭക്തനു  ഏത് സമയത്തും പറയാൻ സാധിക്കണം എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും   ഞാൻ യഹോവയിൽ ആനന്ദിക്കും, എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും .
കാരണം യഹോവയായ കർത്താവാണ്  എന്റെ ബലം. ഇതാണ് യഥാർഥമായ ആരാധന.
   യഹോവ ആണ് എന്റെ ബലം എന്ന് പറയാൻ സാധിക്കണമെങ്കിൽ ജീവിതത്തിൽ ഒരു വിശുദ്ധി ഉണ്ടായിരിക്കണം. ഈ ലോകപ്രകാരം ജീവിച്ചു  ആരാധിക്കുന്നത് കൊണ്ടോ പ്രാർത്ഥിക്കുന്നത്  കൊണ്ടോ ആയില്ല എപ്പോഴും ദൈവവുമായി ബന്ധം ഉണ്ടായിരിക്കണം.
അതായിരിക്കണം ഒരു ദൈവ പൈതലിന്റെ കരുത്ത്. ഈ തരത്തിൽ ആരാധിക്കുന്ന ആരാധനയിലാണ് ദൈവ മഹത്വം വെളിപ്പെടുന്നത്.
-ADVERTISEMENT-

-ADVERTISEMENT-

You might also like