ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ നോർത്ത് ഇന്ത്യൻ പാസ്റ്റേഴ്‌സ് കോണ്ഫറൻസ് ആരംഭിച്ചു

ന്യൂഡൽഹി: ശാരോൻ ഫെല്ലോഷിപ്പ് ചർച് നോർത്ത് ഇന്ത്യൻ സഭകളിലെ ശുശ്രുഷകന്മാർക്കുവേണ്ടി ക്രമീകരിച്ചിട്ടുള്ള കോണ്ഫറൻസ് ഇന്ന് ന്യൂ ഡൽഹി- ഛത്തർപൂർ ചന്ദൻഹോലയിലെ മിഷൻ ഹോസ്പിറ്റൽ റോഡിലുള്ള ഓൾ ഇന്ത്യ പ്രയർ ഫെല്ലോഷിപ്പിൽ ആരംഭിച്ചു. ശാരോൻ സഭാ ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ പി എം ജോണിന്റെ അധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജയിൻ ജോസഫ്, പാസ്റ്റർ ടൈറ്റസ് മാത്യു, പാസ്റ്റർ മൂഡി, പാസ്റ്റർ കീറ്റ്‌സ്, സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്, മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോണ്സണ് കെ സാമുവേൽ, കൗണ്സിൽ സെക്രെട്ടറി പാസ്റ്റർ ജേക്കബ് ജോർജ് കെ, സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ്, ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ഏബ്രഹാം മന്ദമരുതി തുടങ്ങിയവർ ഈ ദിവസങ്ങളിൽ അതിഥികളായി പ്രസംഗിക്കും. സമ്മേളനം 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 നു അവസാനിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശുശ്രുഷകന്മാർ പങ്കെടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.