സി.ഇ.എം പ്രളയ ദുരിതമനുഭവിക്കുന്നവർക്കു താങ്ങായി മലബാറിൽ സഹായവിതരണം നടത്തി

കോഴിക്കോട്: സി.ഇ.എം ജനറൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കൻ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന നൂറ് കണക്കിന് ആളുകൾക്ക് കൈത്താങ്ങായി. ന്യൂ കോഴിക്കോട് ജില്ലയിൽ ഫറോക്ക്, ചെറുവണ്ണൂർ മേഖലയിൽ ആണ് സി.ഇ.എം സഹായം എത്തിച്ചത്. ചെറുവണ്ണൂർ ഹൈസ്കൂൾ ഫറോക്ക്, ഫറോക്ക് ഗണപത് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ പാർപ്പിച്ചിരിക്കുന്ന ദൂരിത ബാധിതർക്കാണ്‌ സി.ഇ.എം വസ്ത്രവും, മരുന്നും, സോപ്പ്, ആഹാര സാധനങ്ങൾ, കുടിവെള്ളം തുടങ്ങിയ സാധങ്ങൾ എത്തിച്ചത്. പ്രവർത്തങ്ങൾക്ക് സി.ഇ.എം ജൂനിയർ വൈസ് പ്രസിഡന്റ് പാസ്റ്റർ ബിനു എബ്രഹാം, എക്സിക്യൂട്ടീവ് മെമ്പർ സാബു ജോസഫ്, മലബാർ മേഖല കോ ഓർഡിനേറ്റർ പാസ്റ്റർ എൽദോസ് കുര്യാക്കോസ് ചെറുവണ്ണൂർ ശരോൻ ചർച്ച മെമ്പർമാരായ വി.വി. എബ്രഹാം, റ്റി.റ്റി. എബ്രഹാം എന്നിവർ നേതൃത്വം നൽകി.. നാളെ മുതൽ നിലമ്പുർ മേഖലയിൽ സി.ഇ.എം സഹായം എത്തിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.