ഹൈറേഞ്ചിലെത്തിയ I.P.C കേരള സ്റ്റേറ്റ് ദുരിതാശ്വാസ ദൗത്യസംഘം കട്ടപ്പനയിൽ ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ ആദ്യഘട്ട സഹായം നൽകി

വാർത്ത: ജോജി ഐപ്പ് മാത്യൂസ്

കട്ടപ്പന: ഉരുൾപൊട്ടലിൽ സകലവും നഷ്ട്ടപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ ദുരിതാശ്വാസ ദൗത്യവുമായി ആദ്യ സംഘം ഹൈറേഞ്ചിലെത്തി. രാത്രി വൈകിയും ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് സംഘം. വെള്ളിയാഴ്ച്ച രാവിലെ നടന്ന അടിയന്തര കൗൺസിൽ യോഗത്തിന് ശേഷമാണ് കുമ്പനാട്ട് നിന്ന് ആദ്യ സംഘം അഞ്ചു മണിയോടെ ഹൈറേഞ്ചിലെ കട്ടപ്പനയിലെത്തിയത്. ഉരുൾപൊട്ടിയ സ്ഥലത്തെ ദുരന്തക്കാഴ്ച്ചകൾ അതിഭീകരമായിരുന്നു.
70 കുടുംബങ്ങളിലെ 270 ദുരിതബാധിതർ ഉള്ള കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്നുമാണ് കൂറ്റൻ ഉരുൾ പൊട്ടി വന്ന അമ്പലക്കവല കൊന്തളംപാറയുടെ താഴ് വാരത്തും ഓരത്തുള്ള വീടുകളിലും ദൗത്യ സംഘം എത്തിയത്. ദുരിതബാധിതനായ പാസ്റ്റർ എൻ.സ്റ്റീഫൻ അനുഭവിച്ച ദുരിതങ്ങൾ ഞങ്ങളോട് വിവരിച്ചു. കണ്ണീർ നനവുള്ള അനുഭവങ്ങളാണ് ഞങ്ങളുമായി പങ്കുവച്ചത് .
ഹൈറേഞ്ചിൽ നിന്നുള്ള കൗൺസിൽ അംഗങ്ങളായ പാസ്റ്റർമാരായ എം.ഐ.കുര്യൻ, ജോസഫ് ജോൺ, ഷിജോ കട്ടപ്പന, സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ജോയിന്റ് കൺവീനർ പാസ്റ്റർ രതീഷ് ഏലപ്പാറ കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, മുൻ ചെയർമാൻ മനോജ് എം. തോമസ്, തഹസിൽദാർ വിൻസന്റ് തുടങ്ങിയവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന പ്രകൃതിദുരന്തങ്ങളിൽ സഹായവുമായി ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ദുരിതമനുഭവിക്കുന്നരുടെ അടുത്തേക്ക് എത്തുകയായിരുന്നു.അടുത്ത ദിവസങ്ങളിൽ മലബാറിലേക്ക് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി.ഏബ്രഹാം പ്രാർത്ഥിച്ച് ആദ്യ സംഘത്തെ അയച്ചു.

ആക്ടിങ്ങ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കൊന്നതിൽ, ജോയിന്റ് സെക്രട്ടറി ജി. കുഞ്ഞച്ചൻ, ട്രഷറർ പി.എം.ഫിലിപ്പ്, കൗൺസിൽ അംഗങ്ങളായ ഗ്ലാഡ്സൺ ജേക്കബ്, പാസ്റ്റർ സജി കാനം, മാധ്യമ പ്രവർത്തകൻ ജോജി ഐപ്പ് മാത്യൂസ്, ഹൈറേഞ്ച് മിഷൻ ബോർഡ് ട്രഷറർ വിജു മണക്കാല, ജെറിൻ തോമസ് എന്നിവർ ദുരിതാശ്വാസ പ്രവർത്തക സംഘത്തിലുണ്ട്.
*HELP LINE NUMBER : 9526952121, 9447052458.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.